ക്ലാര
പല പെൺ സുഹൃത്തുക്കളും ചോദിച്ചു കേട്ടിട്ടുള്ള ഒരു ചോദ്യം - എന്താണ് മലയാളി ആണുങ്ങളുടെ ഈ ക്ലാര ഫാന്റസി..? ലോകത്തിൽ ഒരു ഭാര്യക്കും കാമുകിക്കും അത് മനസ്സിലാകും എന്ന് തോന്നുന്നില്ല.., കാരണം ക്ലാര ഇവരിൽ രണ്ടും അല്ല.
സ്വന്തം insecurities എല്ലാം ഉള്ളിലൊതുക്കി പുറമെ നായക വേഷം ഇട്ടു നടക്കുന്ന ഒരാളെ, ജീവിതം തന്റെ കയ്യിൽ നിന്നും തട്ടിപ്പറിക്കപ്പെടും എന്ന് ഉറപ്പുള്ളിടത്തു നിന്നുകൊണ്ട് എങ്കിൽ ആ നാശം സ്വന്തം തീരുമാനത്തിലും ഇഷ്ടത്തിലും ആകണം എന്ന് ഉറപ്പിച്ച ഒരു ക്ലാരയുടെ മനസ്സിന് മാത്രമേ മനസ്സിലാകൂ. അങ്ങിനെ ഉള്ള ക്ലാരകൾ രാധമാരുടെ ശത്രുക്കളാണ്.. ജയകൃഷ്ണന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.. അവൾ സാധാരണ പെണ്ണല്ല.
പദ്മരാജൻ എന്ന ഡയറക്ടറുടെ ജീനിയസ് ആ സിനിമ ഓരോ പ്രാവശ്യം കാണുമ്പോളും പല മൊമെന്റ്സിൽ ആയി മനസ്സിലാകുന്ന കാര്യമാണ്. ഒരിക്കലും കണ്ടു തീർക്കാൻ പറ്റാത്ത സിനിമ. അതിൽ പാർവതിയുടെ അഭിനയം എനിക്കിഷ്ടമല്ലായിരുന്നു, പോകെ പോകെ ഇപ്പൊ തോന്നുന്നു അവർ ആ കാരക്ടറിനെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന്. ബസ് ഓണർ ബാബുവും ക്ലാരയും ആണ് ജയകൃഷ്ണനെ ഏറ്റവും മനസ്സിലാക്കിയ സുഹൃത്തുക്കൾ… കൂടെ നടക്കുന്ന ഋഷി പോലും അല്ല. രാധക്കു ജയകൃഷ്ണന്റെ ഭാര്യ മാത്രമേ ആകാൻ പറ്റുള്ളൂ.
Comments