ആറാം തമ്പുരാൻ
ശമ്പളം - അടുക്കും തോറും അകലം കൂടുന്ന മഹാ സാഗരം.. അലഞ്ഞിട്ടുണ്ട് അതും തേടി…
വെയിലത്ത്.. ടെക്നോപാർക്കിൽ പണി എടുത്തു നക്ഷത്രം എണ്ണി നടന്നവന് ഒരു വെളിപാട് ഉണ്ടാകുന്നു.. എന്താ..?
അമേരിക്കയിലേക്ക് വച്ച് പിടിക്കാൻ.. എന്തിനാ.. ഡോളേഴ്‌സിൽ ശമ്പളം വാങ്ങിക്കണം.
അമേരിക്ക - ഡോളർ ഉണ്ടാക്കാൻ പഠിക്കാൻ ചെന്ന് പെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ.
ഉസ്താദ് ഓൺസൈറ്റ് പുലി ഖാൻ..
മൂപ്പര് നല്ല കലിപ്പിലാ.. എന്താ സംഭവം.. ക്ലൈയന്റിന്റെ കയ്യീന്ന് നല്ല A ക്ലാസ് തെറി കേട്ടിട്ടിരിക്കുവാ..
ആവശ്യം അറിയിച്ചു..
ദക്ഷിണ വെക്കാൻ പറഞ്ഞു.
സപ്‌ളീ എഴുതി തോറ്റവന്റെ മരമണ്ടയിൽ എന്താ ഉള്ളത്… ഹേ.. ഒന്നുമില്ല..
പിന്നെ കോഡിങ്ങിന്റെ ആദ്യാക്ഷരങ്ങൾ ഗൂഗിൾ ചെയ്യാൻ പഠിപ്പിച്ച ഉടായിപ്പു കൂട്ടുകാരനെ മനസ്സിൽ ധ്യാനിച്ച്
ജാവയിൽ ഒരു സാധനം അങ്ങട്ടലക്കി.. എഴുതി മുഴുമിക്കാൻ വിട്ടില്ല.. കയ്യിൽ പിടിച്ചിട്ടു പറഞ്ഞു, സെർവർ crash ആകും, ഇനീം തെറി മേടിച്ചു തരല്ലേ എന്ന്.
ഉസ്താദ് ഫ്ലാറ്റ്.
പിന്നെ stackoverflow-യിൽ കോഡ് തിരച്ചിലും, ക്ലയന്റ്-നെ പറ്റിക്കലും ആയി കാലം ഒരുപാട്..
ഒടുവിൽ ഒരുനാൾ ഗുരുവിന്റെ കീബോർഡിൽ ഒരു പിടി പൂഴി മണ്ണ് വാരി ഇട്ടു യാത്ര തുടരുന്നു..
ഇന്നും തീരാത്ത ഉഡായിപ്പ്..
പ്രോഗ്രാമർ കി സിന്ദഗീ ജോ കഭി നഹി ഖദം ഹോ ജാത്തേ ഹെയ്‌ൻ.. ഹൂം.. ഹോ.. ഹൈ… അങ്ങിനെ എന്തോ ഒരു സവാരി ഗിരിഗിരി.. ശംഭോ മഹാദേവ..
Comments