• Silence & Glances

    Silence is not empty, its filled with words we are too afraid to say.
    But then there are words that are never said, that some one longed to hear.

    It’s not that the glance was missed, but was too afraid to look.
    But then someone’s eyes were aching to see the smile when you notice.

  • കാവിലെ പാട്ട് മത്സരം

    ബേ ഏരിയയിൽ ഉള്ള സ്റ്റാർട്ടപ്പിൽ ജോലി കിട്ടി കഴിഞ്ഞു 3 വർഷത്തിന് ശേഷം ഒരു get together വന്നു. അന്ന് നമ്മുടെ ആസ്ഥാന ടെക്കി സഖാവ് എല്ലാരേം കൂട്ടി ഒരു കരയോക്കി ക്ലബ്ബിൽ പോയി. ജീവിതത്തിൽ ഇന്ന് വരെ കുളിമുറീൽ അല്ലാതെ പാടീട്ടില്ലാത്ത ഞാനും മൈക്ക് കയ്യിൽ കിട്ടിയപ്പോൾ വച്ച് കാച്ചിക്കൊടുത്തു.

    മറ്റ് സഹഗായകരൊക്കെ തൊണ്ട കീറി പാടുന്നതിന്റെ ഇടയ്ക്ക് എന്റെ അമർച്ച ആരും കേൾക്കില്ല എന്നുള്ള ധൈര്യത്തിൽ ചെയ്തതാണ്.. പക്ഷെ ഏതോ ഒരു ദുർബല നിമിഷത്തിൽ ആരുടെയോ തൊണ്ടയിലെ വെള്ളം വറ്റിയപ്പോൾ എന്റെ ശബ്ദം ഉറക്കെ കേട്ടു. അടിച്ച കള്ളിന്റെ effect ആരുന്നോ എന്തോ.. എല്ലാർക്കും എന്റെ കാളരാഗം ഭേഷാ ബോധിച്ചിരിക്കുണൂ. എന്റെ ശബ്ദം സ്‌പീക്കറിൽ കൂടി ആദ്യമായി വല്യ തരക്കേടില്ലാത്ത വിധത്തിൽ കേട്ടപ്പോൾ എനിക്കും പൊട്ടി നെഞ്ചിൽ അഞ്ചാറു ലഡ്ഡു. ഞാൻ പച്ചക്കു നിക്കുന്ന കൊണ്ട്, ബാക്കി ഉള്ളവർക്ക് കിളി പോയിട്ട് തോന്നുന്നതല്ല എന്ന് ഒരു ഉറപ്പു തോന്നി.

    സഹപ്രവർത്തകരുടെ പ്രോത്സാഹനം ശിരസ്സാ വഹിച്ചു ഞാൻ അന്ന് ഒരു ഗാനമേള തന്നെ നടത്തി. അവസാനം എന്റെ നിലവിളി സഹിക്കാൻ വയ്യാണ്ട് എങ്ങിനെ എങ്കിലും ഈ പരിപാടി മതിയാക്കി പോയാൽ മതിയെന്നായി അവർക്ക്. മൈക്ക് വിഴുങ്ങിയുടെ കയ്യിൽ നിന്നും ഒരുവിധം മൈക്ക് വാങ്ങി കാശും കൊടുത്തു സ്ഥലം കാലിയാക്കി എല്ലാരും.

    ഞാൻ എന്നിലെ ഗാന ഗന്ധർവനെ കണ്ടെത്തിയ സന്തോഷത്തിൽ അന്ന് രാത്രീ മുഴുവൻ ഉറക്കത്തിൽ പാട്ടു പാടി നേരം വെളുപ്പിച്ചു. പാടിയ അനുഭവം അയവെട്ടി അയവെട്ടി പലപ്രാവശ്യം ഒരു ഉളുപ്പുമില്ലാതെ എല്ലാരോടും അതിനെ കുറിച്ച് പോരുന്ന വരെ തള്ളിക്കൊണ്ടിരുന്നു. അവരുടെ മര്യാദക്ക് ശല്യം ഒഴിയാൻ വേണ്ടി എല്ലാം yes വച്ച് തന്നു..

    പിറ്റേ ദിവസം വീട്ടിൽ എത്തി കഴിഞ്ഞു പാട്ടിന്റെ റെക്കോർഡിങ്‌സ് ഒക്കെ ഭാര്യയെ കാണിച്ചപ്പോൾ പ്രതീക്ഷിച്ച പ്രതികരണം കിട്ടിയില്ല. ആകെ ഒരു പുച്ഛം - അസൂയ അല്ലാതെന്താ എന്ന് ഞാൻ വിചാരിച്ചു. Chat GPT യെ കൊണ്ട് എഴുതിച്ച python code കഴുത്തിനു ചുറ്റിപ്പിണഞ്ഞു കിടക്കുമ്പോൾ അവൾക്കെവിടെ എന്റെ കുൽസിതം കാണാൻ താല്പര്യം. അവൾക്ക് വേണ്ടേ പോട്ടെ, എനിക്ക് എന്റെ ഫാൻസിനെ satisfy ചെയ്തല്ലേ പറ്റൂ എന്ന് വിചാരിച്ചു ഞാൻ ദിവസോം പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു.

    എന്നിലെ ഗായകനെ തിരിച്ചറിഞ്ഞ എന്റെ സ്നേഹ സമ്പന്നരായ സുഹൃത്തുക്കൾക്ക് ഡെഡിക്കേറ്റ് ചെയ്യാൻ വേണ്ടി ഒരു ഹൈ പിച്ച് പാട്ടു തന്നെ എടുത്തു രാവിലെ അലക്കൽ തുടങ്ങി. 24 മണിക്കൂറും വീട്ടിൽ പാട്ടു തന്നെ – ഞാൻ പാടി തളർന്നു കഴിയുമ്പോൾ, കമ്പ്യൂട്ടറിൽ പാട്ട് വച്ച് സകല സ്പീക്കർ വഴീം വീട് മൊത്തം കേപ്പിക്കും.

    ഭാര്യ ആദ്യത്തെ 2 ദിവസം ക്ഷമിച്ചു.. എല്ലാ കാര്യങ്ങളും പോലെ തന്നെ ഇതും, ആദ്യത്തെ മൂച്ചിറങ്ങി കഴിയുമ്പോൾ നിർത്തിക്കോളും എന്ന് അവൾ പ്രതീക്ഷിച്ചു. പക്ഷെ ഇപ്പ്രാവശ്യം ആ പ്രതീക്ഷ തെറ്റി. ക്ലാസ്സിലെ ഏറ്റവും സുന്ദരിക്കുട്ടിയെ വച്ച്, ‘അവള് നിന്നെ തന്നെയാടാ അളിയാ നോക്കുന്നെ…’ എന്ന് പറഞ്ഞു ചങ്കുകൾ നൈസ് ആയിട്ട് പറ്റിക്കുമ്പോൾ, അത് മനസ്സിലാകാതെ അവളെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി കണ്ട ഊളത്തരം ഒക്കെ ചെയ്തു കൂട്ടുന്ന പൊട്ടനെ പോലെ ഒരു ഉന്മാദവസ്ഥയിൽ ആയിരുന്നു ഞാൻ.. കർണഃ കഠോരമായ ശബ്ദത്തിൽ അവതാളമിട്ടു ഫുൾ ഓൺ നോൺ സ്റ്റോപ്പ് കഴുത രാഗം.

    ഒരു ദിവസം എന്റെ സാധകത്തിനിടയിൽ ഭാര്യ തുള്ളിച്ചാടി കലിപ്പിച്ചു വന്നു എന്റെ റൂമിന്റെ വാതിക്കൽ നില ഉറപ്പിച്ചു. നോട്ടത്തിന്നു മനസ്സിലായി പാട്ടു കേക്കാൻ വന്നതല്ല എന്ന്.. ‘നിങ്ങൾക്ക് പാടാൻ അറിയാം എന്ന് പറഞ്ഞ എല്ലാത്തിന്റേം നമ്പർ ഇങ്ങു തന്നെ..’ എന്നും പറഞ്ഞു എളിക്ക് കയ്യും കുത്തി ഒറ്റ നിപ്പാരുന്നു ശ്രീമതി.

    ഒരു നിമിഷം ഫ്ലോറിഡ തൊട്ടു ഡെൻവർ വരെ ഉള്ള പാവം സഹപ്രവർത്തകരുടെ പ്രാണനെ കുറിച്ച് ഞാൻ ഒന്ന് പേടിച്ചു. എന്റെ പ്രാക്ടീസ് കാണുമ്പൊൾ ‘യോദ്ധ’ സിനിമയിൽ ജഗതി ശ്രീകുമാർ കാവിലെ പാട്ടു മത്സരത്തിന് കുളത്തിൽ ഇറങ്ങി നിന്ന് പ്രാക്ടീസ് ചെയ്യന്നതാണത്രേ അവൾക്കു ഓർമ വരുന്നത്. ‘പാറപ്പുറത്തു ചിരട്ട ഇട്ടു ഉരക്കുന്ന ശബ്ദത്തിൽ ഉള്ള നിങ്ങളുടെ പിച്ചളേം വെള്ളീം ഒക്കെ കേട്ട് പേടിച്ച് അയലോക്കത്തെ പട്ടികളൊക്കെ ഓരി ഇടാൻ തുടങ്ങി..’ എന്ന് അവൾ നിർദാക്ഷണ്യം പറഞ്ഞപ്പോൾ, ഞാൻ എന്റെ ഹാർമോണിയവും ശ്രുതിപ്പെട്ടീം അടച്ചു.

    എന്തായാലും എന്റെ അഭ്യുദയ കാംക്ഷികളോട് എനിക്കിത്രയേ പറയാനുള്ളൂ.. ശത്രുക്കളോടു പോലും ഇങ്ങനെ ഒന്നും ചെയ്യരുത്.. ഇങ്ങനെ പ്രോത്സാഹിപ്പിച്ചു കുഴീൽ ആക്കരുത്.

  • ഒരു വോളന്റിയറിങ് അപാരത

    സ്വതവേ മടിച്ചി ആയ അനന്തരവൾ, വല്യ മെനക്കെടില്ലാതെ internal മാർക്ക് കിട്ടും എന്നു വിചാരിച്ച് കോളേജിലെ സോഷ്യൽ സർവീസ് വോളന്ററിങ് പരിപാടിക്ക് ചാടി എണീറ്റ് കൈ പൊക്കി. കോളേജിലെ non teaching സ്റ്റാഫിന് ഒരു ദിവസം അവധി കൊടുക്കക എന്നതാണ് പരിപാടി.. അവര് ചെയ്യുന്ന പണി ഒക്കെ പിള്ളേര് ചെയ്യണം.

    മാനേജ്‌മന്റ് പ്രോഗ്രാം പഠിക്കുന്ന അവൾ വിചാരിച്ചു ‘എച്ചിക്കുട്ടീവ്’ വേഷം ഒക്കെ ഇട്ടു ഓഫീസിൽ പോയി ഇരുന്നു പുതിയ പിള്ളേരുടെ അഡ്മിഷനും മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളും ഒക്കെ ചെയ്യലാരിക്കും പണി എന്ന്. വല്ല ചുള്ളമ്മാര് പയ്യൻമാരും ഓഫീസിൽ വന്നാൽ അവമ്മാരെ വായിനോക്കാമല്ലോ എന്നാലോചിച്ചു മനസ്സിൽ ലഡ്ഡു പൊട്ടി, രാവിലെ കോട്ടും സൂട്ടും ഒക്കെ ഇട്ടു വോളന്ററിങ് കോർഡിനേറ്ററുടെ അടുത്ത് റിപ്പോർട്ട് ചെയ്തപ്പോൾ മനസ്സിലായി.. ഓഫീസ് ഡ്യൂട്ടി അല്ല, പകരം മറ്റു സ്റ്റാഫിന്റെ - അതായതു കിച്ചൻ, ക്ലീനിങ്, ഹൌസ് കീപ്പിങ് സ്റ്റാഫിന്റെ - പണി ആണ് ചെയ്യേണ്ടത് എന്ന്.

    ഒന്ന് പകച്ചെങ്കിലും പതറാതെ അവളും, കൂടെ ഉള്ള വാനരപ്പടേം കോർഡിനേറ്ററുടെ ‘follow me’ വിളിക്ക് പുറകെ പോയി. അവളെ ആദ്യം തന്നെ കിച്ചണിൽ വിട്ടു. വീട്ടിൽ ഉച്ചക്ക് 12 മണി വരെ കിടന്നുറങ്ങീട്ട് ചായ ചോദിച്ചു വരുന്ന അവൾ അടുക്കള ആദ്യമായി കാണുകയാണ്. ഒരു ഉള്ളി പൊളിച്ചു തരാൻ സഹായത്തിനു വിളിച്ചാൽ കൈ മുട്ട് വേദനയാണ് എന്ന് പറഞ്ഞു മുങ്ങുന്ന അവൾക്കു കിട്ടിയത് സബോള അരിയൽ. കരഞ്ഞു കൂവി സബോള അരിഞ്ഞു കണ്ണ് ചുവന്നു കലങ്ങി തിരിച്ചു വന്നപ്പോൾ, അടുത്ത പണി കിട്ടി.. സ്റ്റാഫിന്റെ ബാത്രൂം കഴുകണം. സ്വന്തം ബാത്രൂം അമ്മേക്കൊണ്ട് കഴുകിക്കുന്ന അവൾക്കു കിട്ടിയ പണിക്ക്.. എട്ടിന്റെ പണി എന്നല്ലാതെ വേറെ ഒന്നും പറയാനില്ല. ബാത്രൂം കഴുകൽ കഴിഞ്ഞു വീട്ടിൽ വന്നിട്ട് 2 ദിവസത്തേക്ക് ആഹാരം കഴിച്ചിട്ടില്ല എന്നാണ് കേട്ടത്.

  • കടുംവെട്ട്‍ യക്ഷി.

    ഹൊറർ സിനിമ കണ്ടതിനു ശേഷം സ്ഥിരം കേക്കുന്ന ഒരു ഭീഷണി ആണ്.., ദംഷ്ട്ര ഒക്കെ വച്ച് യക്ഷി ആയിട്ട് ദുർഗ്ഗാഷ്ടമി നാളിൽ വന്നു എന്റെ ചോര കുടിച്ച്‌ ഓംകാര നടമാടും എന്ന്. ഈ യക്ഷി ആയിട്ട് വരും എന്നൊക്കെ പറയുന്ന കേട്ടാൽ തോന്നും ഹാലോവ്വീന് കോസ്റ്റ്യൂം ഇട്ടു വരുന്ന പോലെ എന്തോ സിംപിൾ കലാ പരിപാടി ആണെന്ന്. “ദുർഗ്ഗാഷ്ടമീടെ അന്ന് സ്പെഷ്യൽ പ്രോഗ്രാം വേണോ.., പതിവ് ഉള്ളത് പോരേ..?” എന്ന് ചോദിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ ചോര എന്റെ ആണല്ലോ.., എങ്ങാനും പാവം നകുലേട്ടനെ വെട്ടിയ പോലെ അറഞ്ചം പുറഞ്ചം വെട്ടാൻ തോന്നിയാലോ..? ഡമ്മി ഇടാൻ ഇവിടെ ഒട്ട് ഒരു സണ്ണിക്കുട്ടനും ഇല്ല.

    നാഗവല്ലിയും നീലിയും ഒക്കെ നല്ല പ്രായത്തിൽ യക്ഷി ആയവരാ. അവരെ ആരും നാഗവലിഅമ്മൂമ്മ, നീലിത്തള്ള എന്നൊന്നും അല്ല വിളിക്കുന്നെ. കടുംവെട്ട്‍ പ്രായത്തിൽ യക്ഷി ആയാൽ ഉള്ള കഷ്ടപ്പാട് ഓർത്താൽ മാത്രം മതി. വയസ്സാം കാലത്ത് ഈ പനയുടെ മണ്ടക്കൊക്കെ വലിഞ്ഞു കേറുക എന്ന് പറയുന്നത്, Chat GPT യെ കൊണ്ട് ലോജിക്കില്ലാത്ത code എഴുതിക്കുന്നമാതിരി എളുപ്പമാണെന്നാ വിചാരം.

    മൂത്തു നരച്ചു CC അടഞ്ഞിട്ട് യക്ഷി ആയാൽ, ചോര കുടിക്കാനും, കപ്പ ചിപ്സ് പോലെ കറ മുറാന്ന് എല്ലു കടിക്കാനും ഒക്കെ പോയിട്ട് പനം നൊങ്ക് തിന്നാൻ പോലും വായിൽ പല്ലു കാണുകേല. വീടിന്റെ രണ്ടു സ്റ്റെപ് കേറുമ്പോ ചങ്കു വാ പൊളിക്കുന്ന പ്രായത്തിൽ ആളേം തൂക്കി എടുത്തു പനയിൽ കേറുന്നത് ഒന്ന് അലോചിച്ചു നോക്കിക്കേ. ഒരു വീൽ ചെയറും ഇട്ടു പനേടെ ചോട്ടിൽ ഇരിക്കുകാരിക്കും ബുദ്ധി. വല്ല പിള്ളേരും ലോട്ടറി വിക്കാൻ ഇരിക്കുന്ന അമ്മച്ചി ആണെന്ന് വിചാരിച്ച് സിമ്പതിയുടെ പേരിൽ ഒരു നാരങ്ങാ വെള്ളം മേടിച്ചു തന്നെന്നിരിക്കും.

    ഇനി ഡാകിനി അമ്മൂമ്മക്ക്‌ ഒരു കമ്പനി ആയിട്ട് പിള്ളേരെ പിടിക്കാൻ കൂടാം എന്ന് വച്ചാൽ, രാജൂം രാധയും ഒന്നും പഴേ പോലെ കറങ്ങി നടക്കുവല്ല… അവര് ഇൻസ്റ്റാഗ്രാം റീൽസ് ഇട്ട് കാശു വാരുവാ. അവസാനം അവരുടെ പുറകെ നടന്ന്, അവര് വല്ല ചൈൽഡ്‌ ലൈനിലും വിളിച്ചു അകത്തായാൽ ജാമ്യം എടുക്കാൻ ഞാൻ ഉണ്ടാവില്ല.., ഞാൻ അപ്പോളേക്കും ഒരു റൗണ്ട് പടം ആയി.., നസ്ലനെ പോലെ ചുള്ളനായി അടുത്ത ജന്മം ഒക്കെ എടുത്ത്, അവിടെ പാലമരത്തേൽ നീലിയോട് സൊള്ളി ലെയ്സും ഒക്കെ കൊറിച്ചിരിക്കുവാരിക്കും - ലോക: 1.0 സ്റ്റൈലിൽ. 😉


    അടിക്കുറിപ്പ്: യക്ഷി ഇത് വായിച്ച് ചിരിച്ച് approve ചെയ്തതിനു ശേഷമാണ് publish ചെയ്യുന്നത്.. എന്നെ കൊന്നിട്ടില്ല.

  • To Chitta

    Another tearing autumn has arrived,
    Trees have shed their leaves mourning you..
    Many have come and gone since you left
    It’s our first trip ‘round the sun without you
    But we are frozen in last November.

    Every waking moment we long so bad..
    To hear that crackling laugh again..,
    To taste that lip-smacking feast once more,
    To see that alley lit up in spirits again.

    They say heaven is for the ones cherished here
    You will be there another century for sure.
    Cause you’ve touched generations to cherish you
    To carry your light in their hearts for lifetimes.

    Now I’m envy of you.., you’ll stay young for ever.
    You cheated death.. he is the fool…
    Taking you soon, he made you immortal.

    Long live our hero, our angel..,
    Our effervescent butterfly..
    Let this be our incomplete parting song
    So long.., till we meet again.

    love.

  • Our Angel

    The room lit up when she walked in.
    With childlike innocence and giggles
    She moved like a butterfly,
    Brightening up everything & everyone around her.
    She was such a joy to just watch.

    She found joy in giving so much for nothing in return,
    While you confused stuff with stuff that really mattered.
    But now she has left, leaving you orphaned.

    You cry your heart out, refusing to say goodbye.
    Longing for a chance… for one last, long embrace.
    Just one more glimpse to say Thank You..,
    Would’ve, Could’ve, Should’ve - regret cuts like a knife.

    She was there when you first saw the world,
    Now she is only there when you close your eyes,
    But sadly she is only visible so… so invisible,
    And fades away as you open your eyes.

    In loving memory of my beautiful beautiful Chitta who left on 11/21/2022.
    Will miss you till my last breath Chitta.

  • തിരിച്ചറിവ്

    ആവശ്യമുള്ള സമയത്തു് ഇല്ലാത്തതും ആവശ്യം കഴിയുമ്പോൾ കിട്ടുന്നതുമായ ഒരു കാര്യം.

  • വിടമാട്ടേ...

  • പെണ്മനസ്സ്

    കൈ വേദനക്കുള്ള Physiotherapy കഴിഞ്ഞു വന്ന അച്ഛൻ വളരെ അഭിമാനപൂർവം: തെറാപിസ്റ് ചോദിച്ചു പറമ്പിൽ കൃഷി പണി ഒക്കെ ചെയ്യാറുണ്ടോ..? ശരീരം കണ്ടാൽ തോന്നും എന്ന്‌.

    കേട്ടതും ഉടനെ അമ്മ: തെറാപിസ്റ് ആണോ പെണ്ണോ.?

    അച്ഛൻ: ദഹിപ്പിക്കുന്ന ഒരു നോട്ടം.

    വയസ്സ് 60 ആയാലും പെണ്മനസ്സ് പെണ്മനസ്സ് തന്നെ.

  • ഭാര്യ

    ഒരു WhatsApp ഫലിതം

    ഭാര്യമാർ രണ്ട് തരത്തിലുണ്ട്.

    ആദ്യത്തേത്: സുന്ദരി, സുശീല, ശാന്തമായ പെരുമാറ്റമുളളവൾ, തർക്കിക്കാത്തവൾ, ഭർത്താവ് പറയുന്ന കാര്യങ്ങൾ ക്ഷമയോടെ ശ്രദ്ധിക്കുന്നവൾ.

    രണ്ടാമത്തേത്: നിങ്ങളുടെ സ്വന്തം ഭാര്യ.

  • Chevrons

    Mothers, those stretch marks are your chevrons, wear them with pride.

  • പാമ്പുകൾ - ക്ഷുദ്ര ജീവികൾ.

    ഒരു ഓണക്കാലം. കുറെ വർഷങ്ങൾക്കു ശേഷം നാട്ടിൽ ഓണം കൂടാൻ കിട്ടിയ അവസരം. രാവിലെ തന്നെ വളരെ സന്തോഷത്തിൽ വരാന്തയുടെ താഴെ പടികളിൽ ഇരുന്നു ചായകുടിച്ചു പത്രപാരായണം നടത്തുകയായിരുന്നു ഞാൻ. ഇത് പോലെ ഒന്ന് ഇരുന്നു പത്രം വായിച്ചിട്ട് കുറെ കൊല്ലങ്ങളായി - ആ ഇരുപ്പും നോക്കി എന്ത് പറഞ്ഞു എന്നെ കളി ആക്കും എന്നാലോചിച്ചു പടിയിൽ നിപ്പുണ്ട് ഭാര്യ. അങ്ങിനെ സുഖം പിടിച്ചു പത്രപാരായണം മുറുകി വന്നപ്പോളുണ്ട്‌ “അങ്കിൾ.. അങ്കിൾ..” എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അപ്പുറത്ത് അമ്മിണി അമ്മയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ പയ്യൻ ചന്ദ്രു പാഞ്ഞു വരുന്നു. അവന്റെ വരവ് കണ്ടാലേ അറിയാം എന്തോ പന്തികേടുണ്ട് എന്ന്. സദാ സഹായ മനസ്കനായ ഞാൻ വരാന്തയിൽ നിന്നും “ഏറു കൊണ്ട ആരാണ്ടേ” പോലെ ചാടി എണീറ്റു.. പത്രം എതിലെയോ പോയി. “എന്ത് പറ്റി മോനെ.”..? ഞാൻ ഉദ്വേഗപൂർവം ചോദിച്ചു. അവൻ പടിക്കൽ എത്തുന്നതിനു മുമ്പേ തന്നെ ഒറ്റ ശ്വാസത്തിൽ ഓട്ടത്തിനിടക്ക്‌ പറഞ്ഞു തീർത്തു.., “അവിടെ മുറിക്കകത്ത് ഒരു പാമ്പ്..”. എന്റെ ഉള്ളിൽ നിന്നും “യ്യ്യൊ…” എന്ന് ഒരു ശബ്ദം പൊങ്ങി വരുന്നത് ഞാൻ അറിഞ്ഞു.., അത് പുറത്തേക്കു വരുന്നത് തടയുന്ന ശ്രമത്തിൽ രണ്ടു പടി പുറകോട്ടു ചാടി വരാന്തയിൽ എത്തിയത് ഭാര്യ ശ്രദ്ധിച്ചില്ല, ഭാഗ്യം.

    പാമ്പുകൾ… ക്ഷുദ്ര ജീവികൾ.., എന്തിനാണോ ഭഗവൻ അവയെ സൃഷ്ടിച്ചത്..? എനിക്ക് ഈ ജീവികളെ പണ്ടേ പേടിയാ.. അറപ്പും. വളരെ പ്രതീക്ഷയോടെ എന്നെ നോക്കി ‘വേഗം വരൂ’ എന്ന് അപേക്ഷിച്ച് നിക്കുന്ന ചന്ദ്രുന്റെ മുഖത്ത് നോക്കി നിഷ്കരുണം ഞാൻ പറഞ്ഞു “അങ്കിൾ പിൻവശത്ത് എവിടെയോ ആണ് മോനെ, നീ ഓടി ചെല്ലൂ..” പകച്ചു പോയിട്ടുണ്ടാവണം അവന്റെ ബാല്യം.

    ബഹളം കേട്ടു അച്ഛൻ ഓടി എത്തി. വിവരം അറിഞ്ഞതും അച്ഛൻ ചന്ദ്രുവിന്റെ കൂടെ ധിറുതിയിൽ പോയി. പിറകിൽ പടിക്കൽ നിന്നുരുന്ന ഭാര്യയുടെ മുഖത്ത് ഒരു പരിഹാസ ചിരി ഇങ്ങനെ തട്ടിക്കളിക്കുന്നത് പാതി നോട്ടത്തിൽ ഞാൻ കണ്ടു. അതുകൊണ്ട് തിരിഞ്ഞു നോക്കാതെ ‘ഛെ മൂഡു പോയി’ എന്നും പറഞ്ഞു റോഡിലേക്കും നോക്കി ഞാൻ അവിടെ തന്നെ നിന്നു. അങ്ങിനെ ഇതി കർതവ്യധ മൂഢന്‍ ആയി നിക്കുമ്പോൾ ഉണ്ട് ഇപ്പുറത്തു ജാനമ്മ അമ്മയുടെ വീട്ടിൽ എത്തിയിരുന്ന അരുച്ചേട്ടൻ “കുട്ടമ്മാവനെവിടെ” എന്നും ചോദിച്ചു വരുന്നു. വിവരം അറിഞ്ഞതും അരുച്ചേട്ടനും വച്ച് പിടിച്ചു പാമ്പിനെ പിടിക്കാൻ. അരുച്ചേട്ടനെ കണ്ടപ്പോ എനിക്കും കുറച്ചു ധൈര്യം ആയി. വളരെ അണ്‍-ഓർത്തഡോൿസ്‌ രീതികളിൽ ആണ് കാര്യങ്ങളെ ആള് കൈകാര്യം ചെയ്യുക. അത് മാത്രമല്ല വീട്ടിലുള്ള സകല ആണുങ്ങളും - എന്റെ മകൻ അടക്കം - പാമ്പിനെ പിടിക്കാൻ പോയപ്പോ ഞാൻ മാത്രം ഒരു പുരുഷ കേസരി വീട്ടിൽ ഒളിച്ചിരിക്കുന്നത് ലജ്ജാവഹം ആണല്ലോ എന്നും, ഭാര്യയുടെ ഭാവി കളിയാക്കലുകൾ ഇപ്പോളേ കേൾക്കാൻ കഴിയുന്നത്‌ കൊണ്ടും, മാനം രക്ഷിക്കാൻ വേണ്ടി ഞാനും കൂടി അരുച്ചേട്ടന്റെ കൂടെ.

    അമ്മിണി അമ്മേടെ വീട്ടിൽ ചെല്ലുമ്പൊ അവിടെ ഒരു മുറീടെ വാതുക്കൽ ഒരു പറ്റം ആളുകൾ തിക്കി തിരക്കി നിക്കുന്നു. മുറിക്കകം ആകെ ഫ്രീ, അച്ഛന്റെ ശബ്ദം അകത്തു നിന്നും കേക്കാം. “വഴി തരൂ.. വഴി തരൂ..” എന്ന് പറഞ്ഞു അരുച്ചേട്ടൻ ആളുകളുടെ ഇടയിലൂടെ അകത്തു കേറി. ഞാൻ വെളിയിൽ നിന്നു എത്തിനോക്കാനെ ഉദ്ദേശിച്ചിരുന്നുള്ളൂ.., പക്ഷെ അവിടെ നിന്ന ഒരു ചേച്ചി വഴി മാറി തന്നു എന്നെയും അകത്തു കേറ്റി വിട്ടു. “പെട്ടല്ലോ…” എന്ന് പട… പട… ഇടിക്കുന്നതിനിടയിൽ മനസ്സ് പറഞ്ഞു.

    പാമ്പ് എന്ന് കേക്കുമ്പോ പത്തി വിരിച്ചു ശീല്ക്കാരം ഇടുന്ന മൂർഖൻ ആന്നു മനസ്സിൽ വരുക. പക്ഷെ അങ്ങിനെ ഒന്നിനേം അവിടെ കണ്ടില്ല. എവിടെ പാമ്പ് എന്ന് ചോദിച്ചപ്പോൾ ആരോ ജനലിന്റെ പടിയിലേക്ക് ചൂണ്ടി കാട്ടി. അവിടെ എന്തോ ഒരു ചെറിയ കറുത്ത രൂപം - കഷ്ടി ഒരു കൈപ്പത്തിയിൽ കൊള്ളുന്ന വലുപ്പത്തിൽ വട്ടത്തിൽ ചുറ്റി കെട്ടി വച്ച വള്ളി പോലെ ഇരിക്കുന്നു. ഓ ഇത്രേ ഉള്ളൂ..? പണ്ട് പപ്പു സിനിമയിൽ പറഞ്ഞപോലെ “ഇത് ചെറുത്‌’ എന്നുള്ള ജാഡയിൽ ഞാൻ ഒന്ന് നിവർന്നു നിന്നു. അച്ഛൻ പതിവുപോലെ ‘ഇത് പനറാകൾ എന്ന പാമ്പ് ആണ്, വിഷമില്ല കുറച്ചു കഴിയുമ്പോ അത് അതിന്റെ പാട്ടിനു പൊക്കോളും’ എന്നും പറഞ്ഞു നിക്കുന്നു. പക്ഷെ വീട്ടുകാര് വിടുന്ന ലക്ഷണമില്ല.., അവർ അതിനെ കൊന്നെ അടങ്ങൂ. പാമ്പിന്റെ ഭാഗ്യത്തിന് അരുച്ചേട്ടൻ ഒരു വഴി പറഞ്ഞു.., അതിനെ കൊല്ലണ്ട.. ജനലിൽ കൂടി കുത്തി പുറത്തെക്കിടാം.

    പറഞ്ഞു തീർന്നില്ല.. കമ്പ് വന്നു, വടി വന്നു, കൊല് വന്നു. പക്ഷെ ഒരു പ്രശ്നം.., ജനലിന്റെ പാളി തുറക്കണം. ആര് തുറക്കും..? വേറെ ആര്..? അരുച്ചേട്ടൻ തന്നെ. അങ്ങിനെ പാവം അരുച്ചേട്ടന്റെ കയ്യിൽ വടി എത്തി. പെടുന്ന ഓരോ പെടലുകളെ..!

    ആള് വളരെ ശ്രദ്ധ പൂർവ്വം ജനലിന്റെ കുറ്റി എടുക്കാനായി പാമ്പിന്റെ മുകളിലൂടെ വടി നീട്ടി, കുറ്റിയെ തൊട്ടതും ‘മേലേപ്പറമ്പിൽ ആൺവീട്’ സിനിമയിൽ ജഗതി ശ്രീകുമാർ “യശോദേ…” എന്നും വിളിച്ച് കുളത്തിലേക്ക്‌ ചാടുന്ന പോലെ പാമ്പ് മുറീടെ ഉള്ളിലേക്ക് ഒറ്റ ചാട്ടം. എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് കൂടി നിന്നിരുന്ന മനുഷ്യർ ഒക്കെ ചിതറി ഓടി. ഞാൻ എന്ത് ശബ്ദം ആണ് ഉണ്ടാക്കീത്‌ എന്ന് എനിക്ക് ഓർമയില്ല. വീടിന്റെ 2 വാതിലുകളിൽ കൂടിയും ജനം പുറത്തു ചാടി.., ഞാനും. കുഞ്ഞുന്നാള് തൊട്ടേ അറിയാവുന്ന വീടായത് കൊണ്ടാവാം ഞാൻ പിറകുവശത്തെ മുറ്റത്തെക്കു ഓടി. ഊണ് മുറിയിൽ നിന്നും മുറ്റത്തെക്കു ഉള്ള യാത്രയിൽ എന്റെ കാലുകൾ നല്ല വീതിയുള്ള ആ വരാന്തയെ മന:പ്പൂർവ്വം അവഗണിച്ചു, ഒറ്റ ചാട്ടത്തിനു മുറ്റത്തെത്തി. ഓട്ടത്തിന്റെ സ്പീഡ് കുറച്ചു നടത്തയാക്കാൻ ശ്രമിച്ചു കൊണ്ട് വീട്ടിലേക്കു വച്ച് പിടിച്ചു. വീട്ടിൽ എത്തുമ്പോൾ ഭാര്യ അപ്പോളും വാതിൽ പടിയിൽ തന്നെ ഉണ്ട്. വരവിന്റെ വേഗം കണ്ടിട്ടാണോ എന്തോ.., അവൾ ചോദിച്ചു.. “പാമ്പ് ചത്തോ..?”. “ഇല്ല.., പക്ഷെ പാമ്പ് പുരക്കകത്തു എവിടോ ഉണ്ട്..” ഞാൻ പറഞ്ഞു, എന്നിട്ട് വരാന്തയിൽ തന്നെ നില ഉറപ്പിച്ചു.

    മുൻവശത്തെ വാതിലിൽ കൂടി ചാടിയ ആരോ ഒരാൾ ആ ഓട്ടം നിർത്തിയത് പടികളും കേറി ഗേറ്റ്-ഉം തുറന്നു റോഡ്‌-ഉം കടന്നു കവലയിൽ ചെന്ന് നിന്നപ്പോൾ ആണ്. ആ വിദ്വാൻ ഓട്ടോ ഡ്രൈവർ ജോർജ്-നെ വിളിച്ചു കൊണ്ട് വന്നു. നേരിൽ കണ്ടാൽ ഒരു ഉറുംബിനെ പോലും കൊല്ലാനുള്ള മനക്കരുത്തില്ലാത്ത ആൾ എന്ന് തോന്നിക്കുന വളരെ സൌമ്യനായ ജോർജ് വന്നു അലമാരയുടെ അടിയിൽ ഒളിച്ച പാമ്പിനെ നിഷ്കരുണം തച്ചു കൊന്നു. അതിനു ശേഷം എന്റെ വീട്ടിലെ ശൂര വീര പരാക്രമികൾ എല്ലാരും തിരിച്ചെത്തി. ഞാൻ അതുവരെ വരാന്തയിൽ തന്നെ നിന്നു. വീട്ടിനുള്ളിൽ കേറാൻ തിരിഞ്ഞപ്പോ ഭാര്യ അപ്പോളും ആ പരിഹാസ സ്മിതവും ആയി പടിക്കൽ നിപ്പുണ്ടാരുന്നു. ഞാൻ മൈൻഡ് ചെയയാതെ അകത്തു കേറി. ഇനി അവസരം കിട്ടുമ്പോ ഒക്കെ എന്നെ കളിയാക്കാൻ ഒരു കാര്യം കൂടി ആയി. പരട്ട പാമ്പുകൾ മനുഷ്യന്റെ മാനം കളയാൻ വേണ്ടി ഉണ്ടായ ജീവികൾ. ഇതുങ്ങൾക്ക് വല്ല മാളത്തിലും പോയി ഒളിച്ചിരുന്നൂടെ..?

  • നാരായണിക്കുട്ടി ടീച്ചർ - ഒരു ഓർമ്മ.

    ജീവിതത്തിൽ നമ്മൾ രണ്ടു തരം ആളുകളെ ഓർത്തിരിക്കും - നമ്മൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടരെയും പിന്നെ നമ്മൾ ഏറ്റവും കൂടുതൽ വെറുത്തവരെയും. അദ്ധ്യാപകരുടെ കാര്യത്തിലും ഇത് ശരി ആണ്.

    നാരായണിക്കുട്ടി ടീച്ചർ ആദ്യത്തെ ഗണത്തിൽ പെടുന്ന ഒരു അദ്ധ്യാപിക ആയിരുന്നു.. ഒന്നാം ക്ലാസ്സിൽ LP സ്കൂളിന്റെ ബെഞ്ചിൽ ആരംഭിക്കുംബോൾ കണ്ട, അമ്മയേക്കാളും വാത്സല്യത്തോടെ ഞങ്ങളെ എല്ലാവരേം ഒരുപോലെ സ്നേഹിച്ച ഐശ്വര്യം നിറഞ്ഞ ആ മുഖം ഇന്ന് ജീവിതത്തിന്റെ രണ്ടാം പാതിയിൽ ഓർക്കണമെങ്കിൽ അവർക്ക് എന്തൊക്കെയോ പ്രത്യേകത ഉണ്ടായിരുന്നിരിക്കണം. നാരായണിക്കുട്ടി ടീച്ചറിന്റെ ക്ലാസ്സിൽ ആണ് തന്റെ മക്കൾ എന്നറിയുമ്പോൾ തന്നെ ഉള്ള മാതാ പിതാക്കളുടെ ആശ്വാസം അതിനു ഒരു വലിയ തെളിവ് ആണ്. എത്രയോ ആയിരങ്ങൾ അവരുടെ മുന്നിലിരുന്ന് ആ മുഖത്ത് നിന്നും അ ആ ഇ ഈ.. കേട്ട്, ഉരുവിട്ട് അധ്യന ജീവിതം തുടങ്ങി ജീവിത പന്ധാവിലേക്ക് അടിവച്ചു കയറി പോയിരിക്കുന്നു. സെറ്റ് സാരി ഉടുത്തു ഹരിക്കുട്ടനെ കയ്യിൽ പിടിച്ചു സ്കൂൾ മൈതനത്തൂടെ നടന്നു വരുന്ന ടീച്ചർ ഇന്നും ഓർമ്മയിൽ ഉണ്ട്.

    ഒരിക്കൽ സ്കൂൾ ബെൽ അടിക്കാൻ ഊഴം നോക്കി നിന്ന് കൊട്ടുവടി കൈക്കലാക്കാനുള്ള ശ്രമത്തിനിടയിൽ അത് കൈ വിട്ടു തലയിൽ വീണത്‌ കണ്ടു ഓടി വന്നു ടീച്ചർ വെള്ളം ചേർത്ത് തല തിരുമ്മി തന്നു. എന്നിട്ട് സ്റ്റാഫ്‌ റൂമിൽ കൊണ്ട് പോയി ഇരുത്തീട്ടു കൂജയിലെ തണുത്ത വെള്ളം കൊണ്ട് നാരങ്ങ വെള്ളം ഉണ്ടാക്കി തന്നു. പിന്നീടു വര്ഷങ്ങൾക്ക് ശേഷം പുരഷപ്രാപ്തി എത്തിയ കാലത്തും ഏറ്റുമാനൂർ അമ്ബലത്തിൽ വച്ച് കാണുമ്പോൾ ആ പഴയ വാത്സല്യത്തിൽ കൈ പിടിച്ചു വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ ചോദിച്ചിരുന്ന ടീച്ചർ ഒരു അപമൃത്യു സംഭവിച്ച് ഈ ലോകത്ത് നിന്നും പോയി എന്നുള്ള വാർത്ത‍ അമ്മ പറഞ്ഞ് അറിഞ്ഞപ്പോൾ നെഞ്ചിൽ എന്തോ ഒരു വല്യ ഖനം നിറയുന്നത് പോലെ തോന്നി…. ആയിരങ്ങളെ അക്ഷര ലോകത്തേക്ക് കൈ പിടിച്ചു കയറ്റിയ ഞങ്ങളുടെ സ്നേഹമയി ആയ ടീച്ചറിന്റെ ഓർമ്മക്ക് മുൻപിൽ മനസ്സുകൊണ്ട് ഒരു നെയ്ത്തിരി ഇന്ന് ഈ അദ്ധ്യാപക ദിനത്തിൽ കത്തിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.


    Deepthi Nair 9/10/2016 07:16:01 am

    Such teachers are a blessing to students. Love n respect for the departed soul.


    Renu 9/30/2016 12:08:19 am

    Narayanikkutti teacher enganeya marichathu? Didnt know.. Was remembering her often….

  • ജനനിയുടെ ജനനം

    രുചിയാണ് ആദ്യത്തെ ബന്ധം.
    നെഞ്ചിലെ ചൂടിൽ പൊതിഞ്ഞു
    വാത്സല്യ തേൻ കിനിയുമ്പോൾ,
    ജനനി ജനിക്കുന്നു.

  • തട്ടിപ്പിൻ മറയത്ത്

    ലോകത്തില്ലാത്ത വില കൊടുത്തു റെസ്റോറന്റീന്ന് ബീഫും ചിക്കനും ബർഗറും പിസയും ഒക്കെ കഴിച്ചു വയറ് അലങ്കോലമാക്കീട്ടു വീട്ടിൽ വന്നു ഇത്തിരി ചൂട് പൊടി അരി കഞ്ഞീല് ഉപ്പും അച്ചാറും ഇട്ടു, ഇത്തിരി പുളിശ്ശേരീം ഒഴിച്ച്, ചുട്ട പപ്പടോം കൂട്ടി കഴിക്കുമ്പോളത്തെ ഒരു സുഖമുണ്ടല്ലോ… എന്റെ പൊന്നു സാറേ….

  • കുഴക്കിയ ഒരു ചോദ്യം

    മതം മാറുന്നപോലെ ജാതി മാറാൻ പറ്റുമോ..?.

  • ജനുവരിയുടെ നഷ്ടം

    ഒന്നും തന്നെ മനസ്സിലാകാത്ത പ്രായത്തിൽ, മുതിർന്നവരുടെ കൂടെ ഇരുന്നു കണ്ട സിനിമകൾ ഒരുതരം വേട്ടയാടലുകൾ ആയി മനസ്സിൽ അവശേഷിപ്പിച്ച്, ഒരു തണുത്ത വെളുപ്പാൻ കാലത്ത്, പകരത്തിനു ഒരു അപരനെ പോലും തരാതെ, തിങ്കളാഴ്ച നല്ല ദിവസത്തിന് കാത്തു നിക്കാതെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ നമുക്ക് പാർക്കാൻ നിർമ്മിച്ച മുന്തിരി തോപ്പുകളിലെ തൂവാനത്തുംബികൾക്ക് നക്ഷത്രങ്ങളെ കാവലാക്കി, കൂടെവിടെ എന്ന് ചോദിച്ചു ദേശാടന കിളിയെ കരയിച്ച്, ഇതാ ഇവിടെ വരെ എന്നും പറഞ്ഞു ഇടവേള അവസാനിപ്പിച്ചു ഒരു കരിയിലക്കാറ്റുപോലെ, മൂന്നാം പക്കം കാണാ മറയത്തെക്കു പറന്നു പറന്നു പറന്നു പോയ, ഇന്നലെകളുടെ ഗന്ധർവന് ഒരു നൊംബരത്തിപ്പൂവു കൊണ്ട് പ്രണാമം. ​ 25 years have passed since Malayalam Cinema lost it’s genius on 24 Jan 1991

    Alt text

    അടിക്കുറിപ്പ്: പെൻസിൽ സ്കെച്ച് ഇന്റർനെറ്റ്‌ സെർച്ചിൽ കിട്ടിയതാണ്, പേരറിയാത്ത ഏതോ ഒരു കലാകാരന്റെ സൃഷ്ടി ആണ്, എന്റെ അല്ല.

  • സുരേഷ് ചേട്ടന്റെ ഓർമ്മക്ക്.

    Alt മനസ്സിന്റെ ഏതോ ഒരു കോണിൽ ഇപ്പോളും അണയാതെ നിൽക്കുന്ന ഒരു മുഖമാണ് സുരേഷ് ചേട്ടന്റേത്. വളരെ മങ്ങിയ ഒരു ചിത്രം.., കൊച്ചുന്നാളിൽ എപ്പോളോ എവിടെയോ വച്ച് എന്നോട് വളരെ സൗമ്യമായി എന്തോ പറയുന്നതിന്റെ ഒരു ഓർമ. ഞാൻ Upper Primary സ്കൂളിൽ ആയിരുന്ന കാലത്തായിരിക്കണം സുരേഷ് ചേട്ടൻ മരിച്ചു പോയത്.

    പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോളും ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിനെ ഓർക്കുകയോ, extended ഫാമിലിയിലെ ആരെങ്കിലും ആയിട്ടുള്ള വർത്തമാനങ്ങളിൽ ആ പേര് കടന്നു വരുകയോ ചെയ്യാറുണ്ട്. സുരേഷ് ചേട്ടനെ കുറിച്ച് എഴുതാനും മാത്രം ഞാൻ ആളല്ല എന്നുള്ള തോന്നലും, എഴുതുന്നത് ശരി ആണോ എന്ന് ഉള്ള ആശയക്കുഴപ്പം കൊണ്ടും ഇത് വരെ ഒഴിവാക്കി. പക്ഷെ ഇപ്പോൾ തോന്നുന്നു എന്തെങ്കിലും എഴുതണം.., ആരും വായിച്ചില്ലെങ്കിൽ കൂടി, അതുകൊണ്ടു ഈ കുറിപ്പ്.

    ഇന്റെർനെറ്റിനും സോഷ്യൽ മീഡിയക്കും മുൻപേ ഒരു നാട്ടിലെ മുഴുവൻ ചെറുപ്പക്കാരെയും influence ചെയ്യാനും, 60 വയസ്സായാലും നേടാൻ സാധിക്കാത്ത അത്ര ബഹുമാനം - അതും സ്വന്തം അധ്യാപകരുടെ അടക്കം - വെറും 23 വയസ്സിനുള്ളിൽ ഒരാൾക്ക് സമ്പാദിക്കാൻ സാധിച്ചെങ്കിൽ അയാൾ സാധാരണക്കാരനല്ല…, ലോകം അറിയാതെ പോയാ ഒരു പ്രതിഭ ആണ്.

    വര്ഷങ്ങള്ക്കു മുമ്പേ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ സുരേഷ് ചേട്ടൻ, സ്കൂളിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു മീറ്റിംഗിൽ പ്രസംഗിച്ചത് ഓർക്കുന്നു. ‘പഠനം പാൽപ്പായസം ആകണം’ എന്ന് ആരോ എഴുതിയ ആപ്ത വാക്യം സുരേഷ്‌ചേട്ടൻ quote ചെയ്തു പറഞ്ഞത് ഇന്നും കാതിൽ ഉണ്ട്. സ്കൂളിൽ പേടി പെടുത്തിയിരുന്നു അധ്യാപകർ സുരേഷ് ചേട്ടനോട് വളരെ സ്നേഹവും ബഹുമാനത്തോടും കൂടി സംസാരിക്കുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. അച്ഛന്റെ വകയിൽ ഒരു അമ്മാവനാണ് സുരേഷ് ചേട്ടന്റെ അച്ഛൻ ഗോപലമ്മാവൻ - വളരെ സൗമ്യനായ ഒരാൾ. അദ്ദേഹം സ്കൂൾ മാസ്റ്റർ ആരുന്നു എന്ന് തോന്നുന്നു. ഗോപാലമ്മാവന്റെ മകൻ ആയതു കൊണ്ടാണോ സാറമ്മാർക്ക് സുരേഷ് ചേട്ടനെ ഇത്ര കാര്യം എന്ന് ഞാൻ ചിന്തിച്ചിരുന്നു - എനിക്ക് ടീച്ചർമാരുടെ അടുത്ത് നിന്ന് കിട്ടിയ പരിഗണന ലക്ഷ്മികുട്ടിയമ്മ ടീച്ചറിന്റെ ആങ്ങളയുടെ മകൻ ആയതു കൊണ്ട് മാത്രം ആണ്.. സ്വന്തം കഴിവ് കൊണ്ട് ഒന്നും അല്ല.

    ഞാൻ ആറാം ക്‌ളാസ്സിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു.., ഒരു ക്രിസ്മസ് വെക്കേഷന് ശേഷം, KCC (കാണക്കാരി ക്രിക്കറ്റ് ക്ലബ്) ഞങ്ങളുടെ സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന ഓൾ കേരള ടൂർണമെന്റിന് ശേഷം, സ്കൂൾ തുറന്ന ഉടനെ, ആ വാർത്ത വന്നത് - സുരേഷ് ചേട്ടൻ പാമ്പു കടിയേറ്റ് തിരുവന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു എന്ന്. കേരള യൂണിവേഴ്സിറ്റിയിൽ M.C.J ക്കു പടിക്കുകാരുന്നു അപ്പോൾ സുരേഷ് ചേട്ടൻ. ക്രിക്കറ്റ് ടൂർണമെന്റിന് അമ്പയറിങ് ചെയ്യാൻ വന്നിട്ട് തിരികെ പോയതാണ്.. രാത്രിയിൽ കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോൾ പാമ്പ് കടിച്ചു.

    പിന്നീട് എന്റെ പ്രീ-ഡിഗ്രി ടൈമിൽ ഉഷച്ചേച്ചി കാര്യവട്ടത്ത് MA ക്കു പോയിട്ട് വെക്കേഷന് വരുമ്പോൾ പറയുമായിരുന്നു.. അവരുടെ ഹോസ്റ്റലിന്റെ പരിസരം മുഴവൻ കാടാനാണ്.. ഒരുപാട് പാമ്പുണ്ട്.. കാര്യവട്ടം ക്യാമ്പസ്സിൽ സുരേഷ് ചേട്ടന്റെ ഒരു ഫോട്ടോ വച്ചിട്ടുണ്ട് എന്നൊക്കെ. വർഷങ്ങൾക്കു ശേഷം തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോൾ, ടെക്നോപാർക്കിന്റെ പിൻവശത്തെ ഗേറ്റ് കടന്ന് കാര്യവട്ടം ക്യാമ്പസിനുള്ളിലൂടെ ഉള്ള റോഡിൽ കൂടി രാത്രി വളരെ വൈകി താമസ സ്ഥലത്തേക്ക് ബൈക്കിലും കാറിലും പോകുമ്പോൾ ഞാൻ ഒരു പാട് പ്രാവശ്യം പാമ്പിനെ കണ്ടിട്ടുണ്ട്. അന്നൊക്കെ സുരേഷ് ചേട്ടനെ ഓർക്കും.

    സുരേഷ് ചേട്ടനെ നാട്ടിൽ കൊണ്ട് വന്നപ്പോൾ ഞങ്ങൾ കുട്ടികൾ സ്കൂളിൽ നിന്നും കാണാൻ പോയി. ‘കേരള സർവകലാശാല’ എന്നെഴുതിയ ഒന്ന് രണ്ടു ബസ്സുകൾ വീടിനടുത്തു കിടന്നിരുന്നത് ഇപ്പോളും ഓർമ്മ വരുന്നു. പിന്നീട് എപ്പോളോ അച്ഛൻ പറഞ്ഞു കേട്ടു.., സുരേഷ് ചേട്ടന്റെ ജാതകം എഴുതാൻ കൈമള് ചേട്ടനെ ആണ് ഏൽപ്പിച്ചിരുന്നത്.. പക്ഷെ ഒരിക്കലും 23 വയസ്സിനപ്പുറത്തേക്കു എഴുതാൻ സാധിച്ചിട്ടില്ല.. എപ്പോൾ എഴുതാൻ എടുത്താലും എന്തെങ്കിലും കാര്യം വന്ന് അത് മുടങ്ങി പോകുമായിരുന്നു എന്ന് കൈമൾ ചേട്ടൻ അച്ഛനോട് പറഞ്ഞിരുന്നു എന്ന്. 25 വയസ്സിൽ 70 വയസ്സുകാരനെക്കാൾ പ്രശസ്തനാകും എന്നായിരുന്നു അത്രേ കൈമൾ ചേട്ടൻ എഴുതിയിരുന്നത്.

    ഒരു നാട്ടിലെ മുഴുവൻ ചെറുപ്പക്കാർക്കും പ്രചോദനവും, റോൾ മോഡലും ആയി അവരെ ഒക്കെ നല്ല വഴി കാണിച്ചു നല്ല രീതിയിൽ ഇൻഫ്ലുവെൻസ് ചെയ്ത സുരേഷ് ചേട്ടൻ, ചെറിയ കുട്ടി ആയിരുന്ന എന്നെയും ഉറപ്പായിട്ടും സ്വാധീനിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം ആ മുഖം മനസ്സിൽ നിറയണമെങ്കിൽ വേറെ ഒരു കാരണവുമില്ല. മരണം ശരിക്കും രംഗബോധമില്ലാത്ത കോമാളി തന്നെ.

  • ക്ലാര

    Alt text പല പെൺ സുഹൃത്തുക്കളും ചോദിച്ചു കേട്ടിട്ടുള്ള ഒരു ചോദ്യം - എന്താണ് മലയാളി ആണുങ്ങളുടെ ഈ ക്ലാര ഫാന്റസി..? ലോകത്തിൽ ഒരു ഭാര്യക്കും കാമുകിക്കും അത് മനസ്സിലാകും എന്ന് തോന്നുന്നില്ല.., കാരണം ക്ലാര ഇവരിൽ രണ്ടും അല്ല.

    സ്വന്തം insecurities എല്ലാം ഉള്ളിലൊതുക്കി പുറമെ നായക വേഷം ഇട്ടു നടക്കുന്ന ഒരാളെ, ജീവിതം തന്റെ കയ്യിൽ നിന്നും തട്ടിപ്പറിക്കപ്പെടും എന്ന് ഉറപ്പുള്ളിടത്തു നിന്നുകൊണ്ട് എങ്കിൽ ആ നാശം സ്വന്തം തീരുമാനത്തിലും ഇഷ്ടത്തിലും ആകണം എന്ന് ഉറപ്പിച്ച ഒരു ക്ലാരയുടെ മനസ്സിന് മാത്രമേ മനസ്സിലാകൂ. അങ്ങിനെ ഉള്ള ക്ലാരകൾ രാധമാരുടെ ശത്രുക്കളാണ്.. ജയകൃഷ്ണന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.. അവൾ സാധാരണ പെണ്ണല്ല.

    പദ്മരാജൻ എന്ന ഡയറക്ടറുടെ ജീനിയസ് ആ സിനിമ ഓരോ പ്രാവശ്യം കാണുമ്പോളും പല മൊമെന്റ്സിൽ ആയി മനസ്സിലാകുന്ന കാര്യമാണ്. ഒരിക്കലും കണ്ടു തീർക്കാൻ പറ്റാത്ത സിനിമ. അതിൽ പാർവതിയുടെ അഭിനയം എനിക്കിഷ്ടമല്ലായിരുന്നു, പോകെ പോകെ ഇപ്പൊ തോന്നുന്നു അവർ ആ കാരക്ടറിനെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന്. ബസ് ഓണർ ബാബുവും ക്ലാരയും ആണ് ജയകൃഷ്ണനെ ഏറ്റവും മനസ്സിലാക്കിയ സുഹൃത്തുക്കൾ… കൂടെ നടക്കുന്ന ഋഷി പോലും അല്ല. രാധക്കു ജയകൃഷ്ണന്റെ ഭാര്യ മാത്രമേ ആകാൻ പറ്റുള്ളൂ.

  • Hits home hard..

    Silver Linings Playbook, Tiffany to Pat: I opened up to you, and you judged me.

  • ഉഡായിപ്പ് തമ്പുരാൻ

    ശമ്പളം…, അടുക്കും തോറും അകലം കൂടുന്ന മഹാ സാഗരം.. അലഞ്ഞിട്ടുണ്ട് അതും തേടി.
    വെയിലത്ത്… ടെക്നോപാർക്കിൽ പണി എടുത്തു നക്ഷത്രം എണ്ണി നടന്നവന് ഒരു വെളിപാട് ഉണ്ടാകുന്നു.. എന്താ..?
    അമേരിക്കയിലേക്ക് വച്ച് പിടിക്കാൻ.. എന്തിനാ..? ഡോളേഴ്‌സിൽ ശമ്പളം വാങ്ങിക്കണം.

    അമേരിക്ക… ഡോളർ ഉണ്ടാക്കാൻ ചെന്ന് പെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ.
    ഉസ്താദ് ഓൺസൈറ്റ് പുലി ഖാൻ..
    മൂപ്പര് നല്ല കലിപ്പിലാ.. എന്താ സംഭവം..? ക്ലൈയന്റിന്റെ കയ്യീന്ന് നല്ല A ക്ലാസ് തെറി കേട്ടിട്ടിരിക്കുവാ..

    ആവശ്യം അറിയിച്ചു..
    ദക്ഷിണ വെക്കാൻ പറഞ്ഞു.
    സപ്‌ളീ എഴുതി തോറ്റവന്റെ മരമണ്ടയിൽ എന്താ ഉള്ളത്… ഹേ..? ഒന്നുമില്ല..
    പിന്നെ കോഡിങ്ങിന്റെ ആദ്യാക്ഷരങ്ങൾ കോപ്പിയടിക്കാൻ പഠിപ്പിച്ച കൂട്ടുകാരനെ മനസ്സിൽ ധ്യാനിച്ച് ജാവയിൽ ഒരു സാധനം അങ്ങട്ടലക്കി.. എഴുതി മുഴുമിക്കാൻ വിട്ടില്ല.. കയ്യിൽ പിടിച്ചിട്ടു പറഞ്ഞു, സെർവർ crash ആകും, ഇനീം തെറി മേടിച്ചു തരല്ലേ എന്ന്.
    ഉസ്താദ് ഫ്ലാറ്റ്.

    പിന്നെ stackoverflow-യിൽ കോഡ് തിരച്ചിലും, ക്ലയന്റ്-നെ പറ്റിക്കലും ആയി കാലം ഒരുപാട്..
    ഒടുവിൽ ഒരുനാൾ ഗുരുവിന്റെ കീബോർഡിൽ ഒരു പിടി പൂഴി മണ്ണ് വാരി ഇട്ടു യാത്ര തുടരുന്നു..

    ഇന്നും തീരാത്ത ഉഡായിപ്പ്..

    പ്രോഗ്രാമർ കി സിന്ദഗീ ജോ കഭി നഹി ഖദം ഹോ ജാത്തേ ഹെയ്‌ൻ.. ഹൂം.. ഹോ.. ഹൈ… അങ്ങിനെ എന്തോ ഒരു സവാരി ഗിരിഗിരി.. ശംഭോ മഹാദേവ..

  • ഓർമ്മകളിലെ ഒരു ഓണം

    സത്യത്തിൽ മലയാളിയുടെ ഏറ്റവും വലിയ nostalgia ആണ് ഓണം. ഓർമകളിലേക്കുള്ള ഒരു വ്യഗ്രമായ തിരിച്ചുപോകൽ. അല്ലെങ്ങിൽ കിട്ടുന്ന അവസരത്തിന് കഷ്ടപ്പെട്ട് ഉറ്റവരുടെയും ഉടയവരുടെയും അടുത്ത് എത്താൻ എന്തിനു തിക്കി തിരക്കി പോകുന്നു? വീടിനു മുൻപിൽ കൂടി ഇന്നലെയും മിനിയാന്നും ആളുകളെ കുത്തി നിറച്ചു പോയ ബസ്സുകൾ അതിനുള്ള തെളിവല്ലേ?

    കുന്നുമ്പുറത്തു വീട്ടിൽ സേലൻ മാവിന്റെ കൊമ്പിൽ ഊഞ്ഞാൽ ഇടുന്നതോട് കൂടി എനിക്ക് ഓണം ആയി. സ്കൂൾ അടച്ചു, ഓണ പരീക്ഷ കഴിഞ്ഞു. അമ്മിണി അമ്മ പഠിപ്പിക്കുന്ന subject ഒഴികെ വേറെ ഒന്നിനെ കുറിച്ചും സ്കൂൾ തുറക്കും വരെ പേടിക്കേണ്ട - അത് വരെ അച്ഛൻ മാർക്ക്‌ അറിയില്ല, വഴക്ക് കേക്കണ്ട. നവീനും നിഷേം എന്നെ പോലെ locals ആണ്, തറവാട്ടിൽ തന്നെ ഉണ്ട്. കോട്ടയത്ത്‌ നിന്നും ജാനമ്മ അമ്മയും വല്യച്ചനും, ഹരിചേട്ടനും ഉഷ ചേച്ചിയും വരും, സുധിച്ചേട്ടൻ ഈ ഓണം തിരുവനന്തപുരത്ത്‌ എഞ്ചിനീയറിംഗ് കോളേജിൽ ചിലവിടാൻ തീരുമാനിക്കില്ല എന്ന് പ്രതീക്ഷിക്കാം, ബിന്ദു ചേച്ചി എന്തായാലും കാണും. കൊഴികോട്ടു നിന്നും ലീലമ്മച്ചി വരാൻ ഉള്ള ട്രെയിന്റെ ടിക്കറ്റ്‌നെ കുറിച്ചും, റിസർവേഷൻ RAC ആണെന്നോ എന്തോ ഒക്കെ പറഞ്ഞു വ്യാകുല പെടുന്ന അനിയൻ കൊച്ചച്ചൻ. ലീല പ്രിയദർശിനി വരുന്നു എന്ന് അറിയുമ്പോൾ ഉള്ള ടെൻഷൻ കണ്ടു ഞാൻ പലപ്പോളും വിചാരിച്ചിട്ടുണ്ട് ഇന്ദിര പ്രിയദർശിനി ആണ് വരുന്നതെന്ന്, എന്തോ ഒരു ഹൈ അലെർട് ഫീൽ. ഉല്ലലെന്നു എന്തായാലും വിശ്വനാഥൻ വല്യച്ചനും പേരമ്മേം, ഉണ്ണിച്ചേട്ടനും മഞ്ജു ചേച്ചിയും അവിട്ടത്തിന്റെ അന്ന് എത്തും - അന്നാണ് മുത്തച്ഛന്റെ പിറന്നാൾ.

    തിരുവോണം - വീട്ടിൽ ഊണ്. അച്ഛനും അമ്മേം രാവിലെ തന്നെ അടുക്കളയിൽ കേറീട്ടുണ്ടാവും. അച്ഛൻ ആണ് കമ്പ്ലീറ്റ്‌ കണ്ട്രോൾ - കറിക്ക് നുറുക്കുന്നു, തേങ്ങ ചെരണ്ടാൻ എന്നെ വിളിക്കുന്നു - പിന്നെ അത് പിഴിയുന്നു, അതിന്റെ ഇടയിൽ അമ്മ എന്തെങ്ങിലും ചെയ്തതിനു കുറ്റം പറഞ്ഞു ഒച്ച വക്കുന്നു അകെ ബഹളം. ഇടയ്ക്കിടയ്ക്ക് പണിക്കാർ വന്നു തല ചൊറിഞ്ഞു നിന്ന് തിരിഞ്ഞു കളിക്കുന്നു - അമ്മ കുറച്ചു രൂപയും പിന്നെ ഉപ്പേരിയോ ചീടയോ മുറുക്കോ ഒക്കെ കൊടുത്തു വിടുന്നു. ഇന്ദു പുതിയ ഉടുപ്പും ഇട്ടു തലേൽ പൂവും വച്ച് പൂക്കളം ഒക്കെ ഇട്ടു നടക്കുന്നു. ഊണ് കഴിഞ്ഞാൽ പിന്നെ അയലോക്കത്തെ വീടുകളിൽ പായസോം അവിയലും ഒക്കെ കൊണ്ട് കൊടുക്കൽ എന്റെ പണി.

    അവിട്ടം - ഇന്ന് അക്കരെ തറവാട്ടിൽ ഓണം. അച്ഛൻ മേടിച്ചു കൊണ്ടുവന്ന ഓണക്കോടി ഇട്ടു രാവിലെ തന്നെ അക്കരയ്ക്കു വച്ച് പിടിപ്പിക്കുന്നു. അമ്മിണി അമ്മേടെ വീട്ടിൽ പോയിട്ട് അവിടുന്നു ആരുടെ എങ്കിലും കൂടെ പോകാം - അല്ലേൽ ഞാൻ ഉറപ്പായിട്ടും മാന്തുണ്ടം പറമ്പിലോ കണ്ടം വരമ്പിലോ പാമ്പിനെ കാണും - പാമ്പിനെ എനിക്ക് പേടിയാണ്. സർപ്പ കാവിൽ എല്ലാ സർപ്പ നേദ്യത്തിനും ഞാൻ പ്രാർത്ഥിക്കുമായിരുന്നു എന്നെ പേടിപ്പിക്കല്ലേ എന്ന് - പക്ഷെ ഒരു കാര്യോം ഇല്ല. അച്ഛന് പാമ്പിനെ ഒരു പേടീം ഇല്ല - ഒട്ടു കൊല്ലുകേം ഇല്ല.

    അക്കരെ ചെല്ലുമ്പോ മിക്കവാറും നവീൻ ആദ്യ സെറ്റ് അടി വാങ്ങീട്ടു ഇരുപ്പുണ്ടാവും. Alt വിജയമ്മ ചേച്ചീം ശോഭനേം ഒക്കെ തകർത്തു പണി എടുക്കുന്നുണ്ടാവും. അനിയൻ കൊച്ചച്ചൻ ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായി അലക്ഷ്യമായ ദേഷ്യത്തിൽ അതിലെ നടക്കുന്നുണ്ടാവും. രമണി കുഞ്ഞമ്മ ആരോടും ഒന്നും പറയാതെ അടുക്കളയിലെ തിരക്കിൽ ആരിക്കും. പതുക്കെ പതുക്കെ എല്ലാരും എത്തുന്നു. വിശ്വം വല്യച്ഛനും എത്തിയാൽ പിന്നെ സദ്യക്കുള്ള പണികൾ തുടങ്ങി. മക്കളെ എല്ലാം കണ്ട സന്തോഷത്തിൽ വല്യമ്മച്ചി. മുത്തച്ഛൻ പറമ്പിൽ എവിടെയോ പശുക്കളെ “മക്കളെ” എന്നും വിളിച്ചു നടക്കുന്നുണ്ടാവും. എന്റെ ഇരുപതുകളിലെക്കാൾ കൂടുതൽ ആരോഗ്യവും മനോബലവും മുത്തച്ചന് എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടായിരുന്നു.

    Alt മുത്തച്ഛന്റെ പിറന്നാൾ - ഇത്രേം orderly and disciplined ആയിട്ടുള്ള ഒരു birthday celeberation വേറെ എങ്ങും കാണില്ല. മുത്തച്ഛന്റെ ശാന്ത സ്വരൂപം കാണാൻ കിട്ടുന്ന അപൂർവം ആയ ഒരു ദിവസം. ഒരിക്കലെപ്പോളോ മാന്തുണ്ടം വീട്ടിൽ കൂട്ടത്തിൽ ഇരുന്നപ്പോൾ എന്നോട് ചോദിച്ചു, നിനക്കാരടാ പ്രവീൺ എന്ന് പേരിട്ടത്.. നിനക്ക് ഞാൻ ഭഗവാന്റെ പേരിട്ടതാരുന്നല്ലോ എന്ന്. മുത്തച്ഛനോടു വഴക്കുണ്ടാക്കീ എന്നറിയുമ്പോൾ അച്ഛൻ പറയും കൊച്ചു മക്കളിൽ നിന്നെ മാത്രമേ എടുത്തോണ്ട് നടന്നിട്ടുള്ളൂ.. തറുതല പറയരുത് എന്ന്.. വാശി പിടിച്ചും തർക്കുത്തരം പറഞ്ഞും തോൽപ്പിച്ചു എന്ന് വിചാരിച്ചു നിക്കുന്ന പ്രായത്തിൽ മനസ്സിലാകാത്ത കാര്യം, സ്നേഹിക്കുന്നവരേ തോറ്റു തരത്തുള്ളൂ എന്നുള്ളതാണ്.

    അക്കരെ ഊഞ്ഞാൽ ഇട്ടു എനിക്ക് ഓർമയില്ല. കൂവളത്തിന്റെ കായും, വെച്ചിങ്ങയും, കവിളൻ മടൽ വെട്ടി ഉണ്ടാക്കിയ ബാറ്റും കൊണ്ട് ക്രിക്കറ്റ്‌ കളി ആണ് പ്രധാന കലാ പരിപാടി. ചേച്ചിമാരും അനിയത്തിമാരും എന്ത് ചെയ്തിരുന്നു എന്ന് ഒരു ഓർമേം കിട്ടുന്നില്ല. ആസ്ത്മ-യുടെ ഉപദ്രവം കാരണം ക്ഷീണിച്ച വല്യമ്മച്ചി ഞങ്ങൾ ക്രിക്കറ്റ്‌ കളിക്കുന്നതും കണ്ടു പടിയിൽ ഇരുപ്പുണ്ടാവും, ഇടയ്ക്കു ചെടിച്ചട്ടി പൊട്ടിക്കല്ലേ മക്കളെ എന്ന് ക്ഷീണിച്ച ശബ്ദത്തിൽ വിളിച്ചു പറയുന്നുണ്ടാവും. ഊണിനു ഞങ്ങൾ പിള്ളേര് ആദ്യം തറയിൽ - വളര പതിഞ്ഞ ശബ്ദത്തിൽ മാത്രം എല്ലാരും സംസാരിക്കുന്നു. മുത്തച്ചനും പ്രിയ മകളും മേശ-ഇൽ കഴിക്കുന്നുണ്ടാവും. ഊണ് കഴിഞ്ഞു എല്ലാരും കൂടെ തെക്കേ പറമ്പിൽ കളപ്പുര തറയിൽ പോയി കളിക്കുന്നു.

    ബാലൻ വല്യച്ചനെ ഊണിനു കണ്ടു എനിക്ക് ഓർമയില്ല. പുള്ളി വരാറില്ലാരുന്നു എന്നു തോന്നുന്നു. വർഷങ്ങൾക്കു ശേഷം, എന്റെ കോളേജ് കാലത്ത് ഞാനും ബാലൻ വല്യച്ചനും വല്യ കൂട്ടുകാർ ആയി. ഞങ്ങൾ രണ്ടു പേരും rebellious ആയതുകൊണ്ടാരിക്കാം, ഞാൻ പറയുന്നതിന് മറുപടി തേടാൻ തിരക്കിടാതെ കേൾക്കാൻ തയ്യാറായ അപൂർവം ആളുകളിൽ ഒരാൾ. എന്റെ തമാശകൾ കേട്ട് ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞിട്ടുള്ള ഒരാൾ. ഒരാളുടെ വേർപാട്‌ എന്റെ ജീവിതത്തിൽ എന്ത് വലിയ നഷ്ടം ആണ് ഉണ്ടാക്കുന്നത് എന്ന് എനിക്ക് ആദ്യം ആയി മനസ്സിലായത് ബാലൻ വല്യച്ഛൻ മരിച്ചപ്പോളാണ്.

    അവിട്ടത്തിന്റെ അന്ന് ഊണ് കഴിഞ്ഞു അമ്മ വീട്ടിലേക്കു പോകാനുള്ള തിരക്ക് തുടങ്ങും. കുട്ടനാട്ടിൽ ആണ് അമ്മയുടെ വീട്, അവിടെ ചക്ക ഇല്ല, ചേന ഇല്ല എന്നൊക്കെ പറഞ്ഞു കണ്ണിൽ കണ്ട പച്ചക്കറി ഒക്കെ അമ്മ പൊതിഞ്ഞു കെട്ടും. അച്ഛന്റെ വീട് പട്ടാള ക്യാമ്പ്‌ ആണേൽ, അമ്മവീട് ടീച്ചർ ഇല്ലാത്ത ക്ലാസ്സ്‌ റൂം പോലെ ആണ് - complete freedom.

    ബസ് സ്റ്റോപ്പിൽ നിന്നും വീടെത്തുന്ന വരെ സകല വീടുകളുടേം മുന്നിൽ നിന്ന് അമ്മ എല്ലാരോടും വിശേഷം പറഞ്ഞു നിരങ്ങി നിരങ്ങി വീട്ടിൽ എത്തും. മുന്നിൽ കൊയ്ത്തു കഴിഞ്ഞു വെള്ളം കയറ്റിയ പുഞ്ച പാടം കണ്ണെത്താ ദൂരം വരെ പരന്നു കിടക്കുന്നു. നഴ്സറി സ്കൂൾ പോലെ 10 -12 കസിൻസ് പിള്ളേര് ഒച്ച വെച്ച് ഓടി നടക്കുന്നു. സന്ധ്യ ആകുന്നതോടു കൂടി മറ്റേമ്മ താറും പാച്ചി വിളക്ക് വെക്കല് തുടങ്ങുന്നു. അടച്ചു മാത്രം കണ്ടിട്ടുള്ള നിലവറ ജനലിന്റെ മുന്നിൽ, ചെമ്പരത്തി പൂവ് കെട്ടി വച്ച വിളക്ക് കത്തിച്ചു വച്ച് അതിന്റെ വശത്തിരിന്ന് മറ്റേമ്മ നാമം ചൊല്ലുന്നു, Alt നാമജപത്തിന്റെ ഇടക്ക് അടുക്കളയിലേക്കു നോക്കി “ഉഷേ ആ അടുപ്പിലെ തീ ഒന്ന് തള്ളി വച്ചേക്കണേ..” എന്നും ഒക്കെ വിളിച്ചു പറയുന്നു.. രാത്രീൽ എല്ലാരും കൂടെ മറ്റേമ്മ കിടക്കുന്ന തെക്കേ പുരയിൽ പാ വിരിച്ചു തറയിൽ മത്തി അടുക്കിയപോലെ കിടന്ന് അടക്കത്തിൽ വർത്തമാനം പറഞ്ഞു ചിരിക്കുന്നു.. ഇടയ്ക്കു മറ്റേമ്മ “മിണ്ടാതെ കിണ്ടന്നു ഉറങ്ങു പിള്ളാരെ..” എന്ന് വഴക്കു പറയുന്നു.. എപ്പോളോ ഉറങ്ങി പോണു..

    ചതയം - രാവിലെ എണീറ്റ് വരുമ്പോൾ തന്നെ നെയ്യൊഴിച്ച കട്ടൻ കാപ്പി, അടുക്കളയില സദ്യ ഒരുക്കം പൊടി പൂരം, അറപ്പുരേടെ പടിയേൽ രതി ചിറ്റ തേങ്ങ ചിരണ്ടാൻ എന്നും പറഞ്ഞിരിപ്പുണ്ടാവും, അരീപ്പെട്ടീടെ മേളിൽ വേറൊരാൾ, ചായ്പ്പിന്റേം തളത്തിന്റേം പടികളിൽ വേറെ ആരൊക്കെയോ, പുക നിറഞ്ഞ അടുക്കളയിൽ രണ്ടു അടുപ്പിൽ ചോറ് വേവുന്നു. ആരൊക്കെയോ കേറി ഇറങ്ങി വന്നു ഉമിക്കരീം എണ്ണയും എടുത്തു ആറ്റിൽ കുളിക്കാൻ പോണു.. ലക്ഷ്മി കണിയാട്ടിയാര് തളത്തിൽ വന്നു എല്ലാരോടും വിശേഷം ചോദിക്കുന്നു…, ചീടയും മുറുക്കും പക്കാ വടയും ഒക്കെ വാരി വാരി പിള്ളേര് എടുത്തോണ്ട് പോണു. പ്രാതല് കഴിയുന്നതോടു കൂടി, ഞങ്ങൾ കുട്ടികള്ക്ക് വേണ്ടി വാഴ പിണ്ടി ചങ്ങാടം ഉണ്ടാക്കുന്ന കുഞ്ഞമ്മാവൻ. ചൂണ്ട ഇട്ടു പള്ളത്തിയെ പിടിക്കുന്ന cousins. പ്രതാപൻ അമ്മാവൻ വടക്കേ പറമ്പിൽ മറ്റേമ്മയുടെ രണ്ടു കോഴികളുടെ കഥ കഴിച്ചിട്ട്, പപ്പും പൂടേം പറിക്കുന്നു.., നല്ല നാടൻ ചിക്കൻ കറി ഉള്ള ഓണ സദ്യ റെഡി ആകുന്നു.

    സദ്യക്ക് മുമ്പേ അത്യാവശ്യം “മദ്യപാനം” സേവിച്ചിട്ടു ചിരിച്ചു നിക്കുന്ന അമ്മാവന്മാർ. നിലവറയിൽ പോയി ഒളിച്ചിരുന്ന് ചേട്ടന്മാർ കാണാതെ ഓരോന്ന് വീശുന്ന കുഞ്ഞമ്മാവൻ. അറയുടെ പിന്നിലെ ഇടനാഴിയിൽ വച്ച് മറ്റേമ്മക്ക് തോർത്ത്‌ മുണ്ട് കൊണ്ട് മറച്ചു പിടിച്ചു beer ഒഴിച്ച് കൊടുക്കുന്നു മറ്റൊരു അമ്മാവൻ. ഊണ് കഴിഞ്ഞു വല്യവരുടെ ചീട്ടുകളി - കീച്ച് എന്ന് അവിടങ്ങളിൽ വിളിക്കുന്ന ഒരു കളി. 25 പൈസ ആണ് ബെറ്റ്-ന്റെ തുടക്കം. അയലത്തെ ചേട്ടൻമാരും പാടത്തെ പണിക്കാരും, അമ്മയുടെ cousins -ഉം എല്ലാം അവിടെ ഉണ്ട്. ചീട്ടു കളി ചിലപ്പോ ഒച്ചപ്പാട് ആകുന്നു. ചേട്ടൻ അനിയൻ അളിയൻ നോട്ടം ഇല്ലാതെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നന്നായിട്ട് കാശു വാരുന്നു. നമ്മൾ കുട്ടികൾ പതിവ് പോലെ ഇട വഴിയിൽ ക്രിക്കറ്റ്‌ കളിക്കുന്നു. ഇടക്ക് രമ ചിറ്റ വള്ളത്തിൽ കേറ്റി ആമ്പൽപൂ പറിക്കാൻ കണ്ടത്തിൽ കൊണ്ട് പോകുന്നു.വീടിന്റെ പടിയിൽ സൂചി കുത്താൻ സ്ഥലം വിടാതെ ചിറ്റമാരും അമ്മായിമാരും അമ്മയും അയലത്തെ ചേച്ചിമാരും ഒക്കെ കറിക്കത്തി കൊണ്ട് പേൻ നോക്കുന്നു - പരസ്പരം കളിയാക്കി ഉറക്കെ ചിരിക്കുന്നു. വളരെ സോഷ്യലിസ്റ്റ്‌ ആയ ഓണാഘോഷം.

    ഇന്ന് വര്ഷങ്ങള്ക്ക് ശേഷം, എന്റെ ഓണം വ്യത്യസ്തമാണ്. മുത്തച്ഛനില്ല, വല്യമ്മച്ചി ഇല്ല, വിശ്വം വല്യച്ഛൻ ഇല്ല, അവിട്ടത്തിന് പിറന്നാൾ സദ്യ ഇല്ല, മറ്റേമ്മ ഇല്ല, എന്റെ പ്രിയപ്പെട്ട പ്രതാപൻ അമ്മാവൻ ഇല്ല, ചാനലിൽ സ്പെഷ്യൽ ഓണം പ്രോഗ്രാംസ് ഉണ്ട്. ഒരു കാലത്ത് എല്ലാ ഓണങ്ങളും ഒരു പോലെ ആരുന്നു - പക്ഷെ ഇന്ന് അങ്ങിനെ അല്ല - കഴിഞ്ഞ ഓണത്തിന് - എന്ന് പറയുമ്പോ രണ്ടു കൊല്ലം മുമ്പത്തെ ഓണത്തിന് - കണ്ട പലരും ഇന്ന് ഇല്ല. ഇന്ന് ഉള്ളത് ഇല്ലാതാകരുതെ, അല്ലെങ്ങിൽ അത്ര പെട്ടന്ന് ഇല്ലതകരുതെ എന്ന് പ്രാർത്ഥന.

    ഈ തിരുവോണ നാളിൽ ഞാനും അമ്മയും അച്ഛനും മാത്രം ഇപ്പോൾ വീട്ടിൽ. ഉച്ചക്ക് ശേഷം അനിയത്തിയും കുടുംബവും വരും എന്നു പറയുന്നു. വർഷങ്ങളുടെ പതിവ് തെറ്റിക്കാതെ ഇന്നും അച്ഛനും അമ്മയും സദ്യ ഒരുക്കുന്നു. ഞാൻ ഒരു കൈ സഹായം പോലും ചെയ്യാതെ ഈ ചവറു എഴുതി പിടിപ്പിക്കുന്നു… അച്ഛൻ ഉണ്ടാക്കുന്ന അവിയലിന്റെയും അട പ്രഥമന്റെയും സ്വാദ് മാത്രം എനിക്കറിയാം - അത് എങ്ങിനെ ഉണ്ടാക്കണം എന്ന് ഒരു ഊഹവുമില്ല - വല്യമ്മച്ചിയുടെ പുളിങ്കറി പോലെ. ഇന്ന് cousins-ന്റെ വരവിനു പകരം അവരുടെ മക്കളുടെയും പിന്നെ അനിയത്തിയുടെ കുട്ടികളെയും കാത്തിരിക്കുന്നു. ഓണത്തിന്റെ nostalgia-ൽ എന്റെ വിദേശ മലയാളി സുഹൃത്തുക്കൾ ഒരുക്കുന്ന week -end ആഘോഷത്തിലൂടെ എന്റെ മകൻ മറുനാട്ടിൽ ഓണം ഉണ്ണുന്നു. ഇന്ന് ഈ ഓണ ദിവസം എന്റെ അച്ഛന്റെയും അമ്മയുടെം കൂടെ തന്ന ഈശ്വരന് നന്ദി. ഇപ്പോൾ ഓരോ ഓണവും nostalgia-യെക്കാൾ കൂടുതൽ ഒരു പ്രതീക്ഷ ആണ്. ഇങ്ങിനത്തെ എത്ര ഓണങ്ങൾ കൂടെ പ്രതീക്ഷിക്കാം എന്ന് മാത്രം അറിയില്ല….


    Nisha 9/17/2014 06:43:23 am

    കലക്കി…വായിക്കുമ്പോൾ ഒരു ഗദ്ഗദം :( പിന്നെ ഒരു തിരുത്ത്‌ ഉണ്ട്, വീട്ടില് സ്ഥിരം ആയിട്ടു ഒരു ഊഞ്ഞാൽ സേലം മാവിൽ ഉണ്ടായിരുന്നു.. വീട്ടില് ഇല്ലാത്ത ഐറ്റം പൂക്കളം ആയിരുന്നു ….

  • നിഴലും തണലും

    നിഴൽ - എന്നും ഭീകരത കൽപ്പിക്കപ്പെട്ട, എന്തിനെയും വെളിച്ചത്തിൽ നിന്നും മറച്ചു പിടിക്കുന്ന, ഒരുതരം മരവിച്ച നിഗൂഢത

    തണൽ - സ്നേഹത്തിന്റെയും ആശ്രയത്തിന്റെയും സ്വാന്തനത്തിന്റെയും ഒക്കെ പര്യായം

    പക്ഷെ നിഴൽ ഇല്ലാതെ തണൽ ഉണ്ടോ..?

    ​പലപ്പോഴും നിഴലിൽ നിന്നും പുറത്തു വരാൻ വെമ്പൽ കൊള്ളുമ്പോൾ അതേ നിഴൽ നൽകുന്ന തണലിൽ ആണ് നിൽക്കുന്നത് എന്ന് എത്ര പേർ തിരിച്ചറിയുന്നു? നിഴലിന്റെ തണൽ പറ്റി വളർന്നു കഴിയുമ്പോൾ തണൽ തന്ന നിഴലിനെ വെട്ടി മാറ്റാൻ വെമ്പുന്നു.. അറിയൂ തണലും നിഴലും ഒന്ന് തന്നെ.

  • കാവും കുളവും

    കുട്ടിക്കാലം തൊട്ട് അച്ഛനും വല്യമ്മച്ചിയും പറയുന്ന കഥകളിൽ സർപ്പ കാവ് ഒരു പ്രധാന കഥാപാത്രമായിരുന്നു. അച്ഛനും ജാനമ്മമ്മയും കൂടെ അവരുടെ കുട്ടിക്കാലത്തു സന്ധ്യക്ക്‌ കാവിൽ വിളക്ക് വെക്കാൻ പോയിരുന്നതും, വിളക്ക് വച്ച് കഴിയുമ്പോൾ ഇരുട്ടായിട്ട് മൂങ്ങയുടെയും കൊള്ളിക്കുറവാന്റെയും ഒക്കെ മൂളലും കൂവലും കേട്ടു പേടിച്ചു തിരിച്ചു കളപ്പുരക്കലോട്ട് ഓടുന്നതും ഒക്കെ ഒരു അമർ ചിത്രകഥ പോലെ ചെറുപ്പത്തിലേ മനസ്സിൽ പതിഞ്ഞു പോയ ചിത്രങ്ങൾ ആണ്.

    വല്യമ്മച്ചിയുടെ കഥയിൽ, വല്യമ്മച്ചിയുടെ അമ്മാവനോ മുത്തച്ഛനോ ആരോ ആരുന്ന ഒരു കാർന്നോര് സ്വർണ സർപ്പത്താനെ കാവിൽ കണ്ടിട്ടുണ്ടന്നും, വേറെ ഒരു കാർന്നോരെ പാടത്തു വച്ച് വെളുത്ത മൂർഖൻ കടിച്ചു എന്നും ഒക്കെ കേട്ടിട്ടുണ്ട്. സന്ധ്യക്ക്‌ വിളക്ക് കത്തിച്ച്, ശ്വാസം മുട്ടല് കാരണം വലിച്ചു വലിച്ചു നടന്നു, എന്ന് പണിതു എന്ന് ആർക്കും അറിയില്ലാത്ത പഴേ വീടിന്റെ ആകെ മിച്ചം നിക്കുന്ന അടുക്കള കെട്ടിന്റെ കിഴക്കു ഭാഗത്തേക്ക് ‘ദീപം’ കാണിക്കുന്നതും ഒക്കെ എന്തിനാണ് എന്ന് മനസ്സിലാകാതെ നോക്കി നിന്നിരുന്നു ചെറുപ്പത്തിൽ. വിളക്കും കൊണ്ട് മുൻവശത്തേക്കു പോകുമ്പോൾ ‘സർപ്പത്താന്മാർക്കു ആരെങ്കിലും വിളക്ക് വെക്കുന്നുണ്ടോ എന്തോ എന്ന്’ വല്യമ്മച്ചി പിറുപിറുക്കുന്നതു കേൾക്കാമായിരുന്നു.

    കണിയാംകുന്നേൽ ചിറ്റയുടെ കൂടെ സർപ്പ നേദ്യത്തിന്റെ അന്ന് കാവിന്റെ താഴെ പാടത്തിനടുത്തുള്ള കുളത്തിൽ കാട്ടു Alt ചെത്തിപ്പൂ പറിക്കാൻ പോകുമ്പോൾ ആ കുളം തറവാട്ടിലെ സ്ത്രീകളുടേതും, ചിറക്കരമ്യാലിലെ കുളം ആണുങ്ങളുടെ ആരുന്നു എന്നും ഒക്കെ കഥ പറയും. മെടയാൻ ഉള്ള ഓല ചീയാൻ ഇട്ടിരിക്കുന്ന കുളം വെറുതെ നോക്കി നിന്നിട്ടുണ്ട്. കാവിൽ പൂജക്ക്‌ വേണ്ടി തെളിച്ചിട്ട ഭാഗത്തു നിന്ന് വെട്ടിയ ഇഞ്ചത്തടി വാക്കത്തിയുടെ മാടുകൊണ്ടു ചതച്ചു ഇഞ്ച എടുക്കാൻ വിശ്വംവല്യച്ഛൻ കാണിച്ചു തന്നിരുന്നു. കാവിലെ കിണർ ഒരിക്കലും വറ്റില്ലാത്തതും, ആ പരിസരത്തെ വീട്ടുകാർ വേനക്കാലത്തു വെള്ളത്തിന് ആശ്രയിച്ചിരുന്നതും ആയിരുന്നു.

    Alt കാവിന്റെ അടുത്തുള്ള പറമ്പിൽ ഒരു ചെറിയ ഓടിട്ട ശ്രീകോവിൽ പോലെ ഒരു നിർമിതി ഉണ്ടായിരുന്നു. അതിനു കൊട്ടാരം എന്നാണ് പറഞ്ഞിരുന്നത്. കൊട്ടാരത്തിൽ വിളക്ക് വെക്കാൻ പോകുന്ന കഥയാണ് അച്ഛൻ പറഞ്ഞിരുന്നത്. യുദ്ധകാലത്ത് പട്ടാളക്കാർ വന്ന് പിടിച്ചെടുത്ത്‌ കൊണ്ട് പോകാതിരിക്കാൻ വേണ്ടി നെല്ല് ഒളിപ്പിച്ചു വച്ചിരുന്ന അറ ആയിരുന്നു അതിന്റെ അടിയിൽ എന്ന് ആരോ ഒരിക്കൽ പറഞ്ഞു. കെടാവിളക്ക് കത്തിച്ചിരുന്ന അവിടെ പട്ടാളക്കാർ കേറി തപ്പില്ല എന്ന് ഏതോ ബുദ്ധിയുള്ള കാർന്നോർ ചിന്തിച്ചിട്ടുണ്ടാവണം.

    ഇതെല്ലാം ഞാനടങ്ങുന്ന ഒരു വിഭാഗത്തിന്റെ മാത്രം തുരുമ്പെടുത്ത ആചാരങ്ങൾ മാത്രമാണെന്ന് യൗവനത്തിന്റെ തുടക്കത്തിൽ ഞാൻ കരുതിയിരുന്നു. ഈ കഥകളും ആചാരങ്ങളും ഒക്കെ ആയിരിക്കാം പാമ്പിനെ ഇത്രേം പേടി ആകാൻ ഉള്ള കാര്യം എന്നും കരുതി. പക്ഷെ എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ (മേട മാസം) വിഷുവിനടുപ്പിച്ച് നടക്കുന്ന സർപ്പ നേദ്യത്തിന് പോകുമായിരുന്നു. മിക്കവാറും ബന്ധുക്കളും അന്നവിടെ കാണും, നല്ല കടുംപായസം ഉണ്ടാകും പ്രസാദം ആയിട്ട്., പിന്നെ രണ്ട് കാവുകൾക്കും എന്തോ ഒരു ഭംഗി ഉണ്ടായിരുന്നു. കൊട്ടാരപ്പറമ്പിലെ കാവിൽ പൂജ കഴിഞ്ഞ് എല്ലാരും കൂടെ വീട്ടിലേട്ട് പറമ്പിലിരിക്കുന്ന കാവിലേക്കു പോകുന്നു - ആ കാവ് എനിക്ക് ഒരുപാടു ഇഷ്ടമാണ്, എന്തോ ഒരു വന്യ സൗന്ദര്യം ആ കാവിനു ഉണ്ട്. ആദ്യത്തെ തറവാട് വീട്ടിലേട്ട് പറമ്പിൽ ആരുന്നു എന്നും, അത് തീ പിടിച്ച് നശിച്ചതിനു ശേഷമാണ് ഇപ്പോളത്തെ വീടിരിക്കുന്നിടത്തേക്കു മാറിയതെന്നും ഒക്കെ കഥ.

    പിന്നീട് കോളേജ് ജീവിതത്തിനിടക്ക് നേച്ചർ ക്ലബ്ബിൽ വച്ചാണ് സർപ്പകാവുകളുടെ പ്രാധാന്യം - ecological importance - മനസ്സിലായത്. ഓരോ വീട്ടിലും ഒരു ചെറിയ മഴക്കാട് എന്നതാണ് സർപ്പകാവിന്റെ ഉദ്ദേശം എന്നും, കാവ് തീണ്ടിയാൽ കുടിവെള്ളം മുട്ടും എന്ന് പറയുന്നതിന്റെ അർദ്ധം ഒരു കാർഷിക സംസ്കാരത്തിന്റെ context-ൽ എന്താണെന്നും പറഞ്ഞു തന്നത് ഒരു നല്ല നസ്രാണി അധ്യാപകൻ ആണ് - പ്രൊഫ: പ്രസാദ് പോൾ. തൊടുപുഴ അമരംകാവ് കാണിക്കാൻ കൊണ്ടുപോയപ്പോൾ അദ്ദേഹം കാവുകളെ കുറിച്ച് വാചാലനായി. അദ്ദേഹം ഇന്നും പ്രകൃതിയെക്കുറിച്ചും അതിന്റെ അസന്തുലിതാവസ്ഥയെ കുറിച്ചും, മനുഷ്യൻ ചെയ്യുന്ന നാശത്തിനെ കുറിച്ചും ഒക്കെ ഓർത്തു വിലപിക്കുന്ന ഒരു ആജീവനാന്ത വിദ്യാർത്ഥി ആണ്. സർപ്പം ഒരു കാർഷിക സംസ്കാരത്തിൽ എത്ര പ്രധാനപ്പെട്ട കണ്ണി ആണെന്നും, കാടും, കാടിന്റെ മക്കളും, പുഴകളും, കുളങ്ങളും, പാടങ്ങളും, ചതുപ്പുനിലങ്ങളും നമ്മുടെ ആവാസ വ്യവസ്ഥക്ക് എത്ര പ്രധാനപ്പെട്ടതാണെന്നും പ്രസാദ് പോൾ സർ മനസ്സിലാക്കി തന്നു. സാറിന്റെ കൂടെ കാട് കേറി കാടിനെ സ്നേഹിക്കാൻ പഠിച്ചു.

    കൊട്ടാരം എന്നോ പൊളിഞ്ഞു വീണു. നാല്പതുകളിലെ തലമുറയ്ക്ക് പരിഷ്ക്കൃത സമൂഹത്തിന്റെ ഭാഗം ആകാൻ, കാലപ്പഴക്കം വന്ന ആചാരങ്ങളെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടാകാം.., പുതിയ യാഥാർഥ്യങ്ങളിൽ സാമ്പത്തിക ഭദ്രതക്ക് വേണ്ടി, നിന്നിരുന്ന 4 ചതുരശ്ര അടി സ്ഥലം കൊട്ടാരത്തിനു നാണ്യ വിള ആയ റബ്ബർ മരത്തിന് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നിരിക്കാം.

    ഇന്ന് കൊട്ടാരപ്പറമ്പിലെ സർപ്പക്കാവിൽ വള്ളിപടർപ്പില്ല… മുടി കൊഴിഞ്ഞ തുടങ്ങിയ ശിരസ്സ് പോലെ തോന്നും. അവിടെ ഉണ്ടായിരുന്ന ഒരു വലിയ പന ഉണങ്ങി പോയി. കാവ് ചുരുങ്ങി…, കഷ്ടി നില്ക്കാൻ സ്ഥലമുണ്ട്. കഴിഞ്ഞ വേനലിന് കാവിലെ കിണറ്റിൽ വെള്ളം വറ്റി എന്ന് കേട്ടു. പാടം മണ്ണിട്ട് നികത്തിയാൽ പിന്നെ കാവെന്തിനാ..? കാവിലെ കിണറ്റിൽ വെള്ളം എങ്ങിനാ..? ഭാഗ്യത്തിന് വീട്ടിലേട്ടു പറമ്പിലെ കാവ് ഇപ്പോളും പഴയതുപോലെ ഒക്കെ തന്നെ ഉണ്ട്.

    കാവുകൾ സംരക്ഷിക്കപ്പെടണം. പക്ഷെ അത് മതില് കെട്ടി അടച്ചല്ല. മറിച്ച്, കൊഴിഞ്ഞു വീണ ഒരു ഇല പോലും ആരും എടുക്കാതെ അവിടെ കിടന്നു മണ്ണിനോട് ചേരുന്ന, ചുറ്റുമുള്ള പ്രകൃതിയോട് ഇഴുകി ചേർന്ന് നിബിഡ വനം ആയി മഴക്കാടായി വേണം. സർപ്പം ആ ആവാസവ്യവസ്ഥയുടെ കാവൽക്കാരനായി ഫണം വിടർത്തി അവിടെ വാഴണം. ഇപ്പോൾ ഉള്ള നിലക്കെങ്കിലും കാവുകൾ അടുത്ത തലമുറയ്ക്ക് വേണ്ടി അങ്ങിനെ തന്നെ ഉണ്ടാകണേ എന്ന് പ്രാർഥന. പൈതൃകം രക്തം മാത്രം അല്ല., ചരിത്രവും, സംസ്കാരവും, പ്രകൃതിയും ആണ്. അത് വരും തലമുറകളുടെ അവകാശമാണ്.

  • ഭൂതകാലത്തിന്റെ തടവുകാരാൻ

    Alt text

    ആളൊഴിഞ്ഞ പുഴക്കടവിൽ അസ്തമയ സൂര്യനെ കണ്ണും നട്ടു അയാൾ ഇരുന്നു.., സൂര്യന്റെ അവസാന നാമ്പും മറഞ്ഞു കഴിഞ്ഞപ്പോൾ സൂര്യൻ ആകാശത്തിൽ ചിന്തിയ ചോരപ്പാടുകളുടെ പ്രതിഭലനം പുഴയിൽ അയാൾ കണ്ടു.. ആ കാഴ്ച ഇഷ്ടപ്പെടാഞ്ഞിട്ടെന്നവണ്ണം ഒരു കൊച്ചു വെള്ളാരം കല്ല്‌ തെറ്റിച്ചു വിട്ട് അയാൾ പുഴവക്കത്തു നിന്നും തിരിഞ്ഞു നടന്നു.

    പടിഞ്ഞാറേക്ക്‌ പറക്കുന്ന പക്ഷികളുടെ ശബ്ദം കേട്ട് അയാൾ തല ഉയർത്തി നോക്കി.. എരിഞ്ഞടങ്ങിയ സൂര്യൻ വളരെ കുറച്ചു നേരത്തെക്കെങ്ങിലും മനോഹരമായ ഒരു സന്ധ്യ തന്നിട്ട് പോയി. എരിഞ്ഞടങ്ങുംബോളും സൂര്യൻ തന്നിട്ട് പോയ സൌന്ദര്യത്തിനെ കുറിച്ച് അയാൾ അപ്പോൾ ആലോചിച്ചു. അമ്പലത്തിന്റെ ചുറ്റു വിളക്കുകൾ സൂര്യനിൽ നിന്നും കടം വാങ്ങിയ നുറുങ്ങു വെട്ടത്തിൽ നിറഞ്ഞു നില്ക്കുന്നു. ചിലപ്പോ പൂർണത കിട്ടാൻ വളരെ കുറവേ വേണ്ടു എന്ന് തോന്നിപ്പിക്കും പോലെ. ആ ചുറ്റു വിളക്കുകളുടെ വെളിച്ചത്തിൽ അമ്പലം വളരെ മനോഹരമായി നില്ക്കുന്നു.. ഭഗവാന്റെ പുഞ്ചിരി നിറഞ്ഞ മുഖം തിരുമേനി ചന്ദനത്തിൽ വരയ്ക്കുന്നു.. ദീപാരാധനക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു.. അയാൾ ഒരു തരം നിസ്സംഗതയോടെ അംബല വളപ്പിലെക്കുള്ള പടികൾ ചവിട്ടി.

    ഒരിക്കൽ ഈ അംബല പറമ്പിനു അയാളുടെ നെഞ്ചിടിപ്പുകൾ അറിയാമായിരുന്നു. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവന്റെ മരവിപ്പിൽ അയാള് അവിടെ വന്നു നിൽക്കുമ്പോൾ ദേവനും അയാള്ക്കും ഒരു പരിചയക്കേട്‌ പോലെ. എന്തിനു അവിടെ നില്ക്കുന്നു എന്ന് പോലും അയാൾക്ക്‌ ചിന്തിക്കാൻ ആകുന്നില്ല. എന്നോ പഠിച്ചു പോയ ഒരു ശീലം പോലെ ഒരു തരം യാന്ത്രികതയിൽ അയാൾ അവിടെ കൈ കൂപ്പി നിന്നു. ഇത് കൂടെ ഇല്ലെങ്ങിൽ ഇനി ഈ കുറച്ചു നിമിഷങ്ങൾ എങ്ങിനെ കഴിച്ചു കൂട്ടും എന്ന് അറിയില്ലാത്തത് കൊണ്ട് ഈ ശീലം ഒരുതരത്തിൽ ഒരു സഹായം ആണ്.

    ദീപാരാധന കഴിഞ്ഞു നട തുറന്നപ്പോൾ കിട്ടിയ ത്രിമധുരം കയ്യിൽ വാങ്ങി വായിലേക്കെറിഞ്ഞു അയാൾ തിരിഞ്ഞു നടന്നു. പണ്ട് ഒരു പാട് കൊല്ലങ്ങൾക്ക് മുമ്പ് നട അടച്ചു തിരുമേനി പോയതിനു ശേഷവും സുഹൃത്തുക്കളുമായി ആൽ തറയിലും കുളപ്പുരയിലും ഇരുന്നു ഉറക്കെ തമാശ പറഞ്ഞു ചിരിച്ചതിന്റെ ആരവങ്ങൾ അയാളുടെ കാതിൽ അലയടിച്ചു. കയ്യിൽ കരുതിയിരുന്ന ടോർച് ലൈറ്റ് നീട്ടി അടിച്ചു പാട വരമ്പത്തുകൂടെ തെങ്ങും തോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായ ഒരുതരം ഭാരം കൊണ്ട് നിറഞ്ഞിരുന്നു. പിന്നിട്ട ജീവിത വഴിത്താരയിൽ യൗവനത്തിന്റെ തിളപ്പിൽ കാണാതെ പോയ ഓരോ വഴിത്തിരിവുകളും മാറ്റി സഞ്ചരിക്കാൻ സാധിച്ചിരുന്നെങ്ങിൽ എന്ന് അയാൾ വ്യാമോഹിച്ചു.

    തനിക്കു ചുറ്റും ഉള്ളതൊന്നും ഒരു വിധത്തിലും തന്നോട് ബന്ധപ്പെട്ടിട്ടില്ല എന്ന് ശക്തമായി തോന്നി തുടങ്ങിയപ്പോൾ അയാൾക്ക്‌ സംശയമായി ഇനി ഇവിടെ എന്തിനു..? മുരടിച്ച മനസ്സിന് അല്പം കുളിരേകാൻ അസ്തമയത്തിന്റെ തണുത്ത പുൽകലിന് സാധിക്കുമോ എന്നയാൾ ആലോചിച്ചു. പാട വരമ്പത്ത് നിന്നും തെങ്ങിൻ തോപ്പിലൂടെ ഉള്ള മണ്ണിട്ട വഴിയിലേക്ക് കടക്കുമ്പോളേക്കും തവളകളുടെ സംഗീതം ചീവീടുകളുടെ പരാതി പറച്ചിലിന് വഴി മാറി കൊടുത്തിരുന്നു. അല്പം ദൂരെ വീട്ടിലെ വെളിച്ചം കാണാം.

    ഒറ്റയ്ക്ക് താമസിക്കുന്ന ആ വീടിന്റെ പൂമുഖ വാതിൽ തുറന്നു അകത്തു കയറുമ്പോൾ അയാളുടെ മനസ്സ് നന്നേ നേർത്തതായി കഴിഞ്ഞിരുന്നു. ട്യൂബ് ലൈറ്റ്ന്റെ ചുവട്ടിൽ പ്രാണികളെ ഇര പിടിക്കുന്ന ഗൌളികൾ മാറാല കൊണ്ട് മാലചാർത്തിയ അച്ഛന്റെയും അമ്മയുടെയും ഫോട്ടോകളുടെ പിന്നിൽ പോയി ഒളിച്ചു. ഏതോ ഗൂഢ സത്യം മനസ്സിലാക്കിയ ഒരു യോഗിയെപോലെ അയാളുടെ മുഖത്ത് ഒരു നേർത്ത പുഞ്ചിരി തേജസ്സു പകർത്തിയിരുന്നു. പതിവിലും വിപരീതമായി തല ചിന്താ ഭാരം കൊണ്ട് കുനിഞ്ഞിരുന്നില്ല, അത് ഉയരത്തി പിടിച്ചിരുന്നു. കണ്ണുകളിൽ ചൈതന്യത്തിന്റെ തിളക്കം ഉണ്ടായിരുന്നു. കുറെ നാളുകൾക്കു ശേഷം അയാൾക്ക്‌ അത്താഴം കഴിക്കാൻ താല്പര്യമായി, സന്തോഷത്തോടെ അടുപ്പിൽ തീ പൂട്ടി കലത്തിൽ കഞ്ഞിക്ക് കുറച്ചു അരി ഇട്ടു. പിന്നീടു പശുത്തോഴുതിൽ പോയി പയ്യിനു കുറച്ചു വൈക്കോൽ വലിച്ചിട്ടു കൊടുത്തു. പയ്യിനോട് ശുഭരാത്രി പറഞ്ഞു അയാൾ തൊഴുത്തിന്റെ പിന്നിലെ ചായ്പ്പിൽ പുതുതായി വാങ്ങി വച്ചിരുന്ന ചക്കര കയർ എടുത്തു അടുക്കള വാതില്ക്കലേക്ക് തിരികെ നടന്നു…

  • Making sense of Currency.

    Once up a on time.. in a far away land… there was a barber who did his job in return for goods that his customers produced. So for a shave, he got may be a pot, a coconut, some rice and probably 2 mangos depending on season & who his customer was - Demand.

    And for the farmer, he got the pots from the pot maker for 1 KG of wheat, and fire wood from the wood cutter for 3 kg of wheat in monsoon and for 1 KG of wheat in summer. Fair enough - demand & supply - market based economy right..?

    Then the chief of the village, who gave advice for what ever in exchange got a piece of yellow metal from a miner who mined it but didn’t know what to do with it and had nothing else to give in exchange for some good advice. Since the yellow metal is not common and easy find, the chief wanted his wife to have it as an ornament and called it precious metal - of course he also might have got something in return from his wife.. after all marriage is all about give and take right…?

    The chief asked the miner to give any of the metal he finds to him.. but the miner didn’t need any advice at that point, so the chief gave a signed ‘note’ reading - “I owe whoever carries this note advice worth X Grams of yellow metal” (Sorry for the X variable talk)… and here comes the Gold Standard.

    But the miner has to buy some rice, he gave the note to the farmer and said, “you give this to the chief when you need advice, it’s signed promise for what he owes me.” And everybody who got the note continued to repeat the action.. - and thus the “notes” came in to circulation - Currency is established.

    Since every one is using his “note”, the chief thought now he has to make and sign this note, which is an expenditure for him, so he need to recoup it and he should get a share for his signature - so he announced, every time somebody exchanges his note, a small portion of the note should go back to him… - ideally if the note is used this way, it will run out of value.. so this small amount is added in addition to the value of the goods/value exchanged.. here comes Tax.

    Suddenly everyone started to realize they are hoarding a lot of signed notes from the chief in their homes, and how much of the notes they got decides how much they can buy. Now the thieves in their village who doesn’t produce anything started to steal the notes from homes. The chief called for a ‘panchayath’ and in that meeting, the village ‘wrestler’ who protected the villagers came forward and said, “I will keep all your notes safe in my home, but I take a small portion of the note as service charge” - Fees.

    But later the wrestler figured out, he can loan the note to people who don’t have it and ask for a small amount called interest on the loan, so he told the villages, he will pay them a bit more of the notes, if they keep their notes with him.. he made his income by the difference between the interests - there comes the banker.

    Now since its the same notes the chief issued, chief insisted every time someone makes a note using his note, he should get a portion - Tax again - and the chief decided he doesn’t need to make the note against the gold the miner gives, and decides to write and sign the notes at his own whim and fancy, whenever he choose to flood the market with more notes - inflation.

    The Wrestler figured out a way to make people open a tab in his books for every note they borrowed with out even giving the note - now no note is issued, but a promise to give a note is issued - “promise on a promise” - but again with an interest charge. Now every time somebody has to buy something, they don’t carry the original goods/service they exchanged, neither the ‘note’ the chief issued, but another ‘tab’ which told the seller the wrestler will pay him. – Credit market is born.

    Then a few men from the neighboring village came to visit our village, they had their own notes and credit tabs, but it had different values.. and people of our village didn’t have a way to verify if these notes and tabs were genuine and worthy for sure, so they didn’t accept notes of the other village for goods/services. Seeing this, the tour guide of the visitors said, he will make arrangements with Wrestler of his village to accept notes and credit tabs with any village, but for a small fee of 2% on each exchange - here comes the Payment Gateway.

    Now the chief has no way to know who all has his note and who all are exchanging them how many times.. he is missing on his share.. so he partners with the wrestler and the tour guide to control all exchange of his notes. And he deploys more Wrestlers to grab notes from anyone hoarding it and not paying him his share - Tax Departments and Reserve Banks are born - authorized collection agents. Whenever the chief thinks there is too much notes in circulation, he increases interest rates - like a valve on the air supply.

    And he tells the people no one can carry his notes anymore, but it should be all marked against the books of the wrestler and the tour guide. He gets a cut out of the book’s records. Of course he is going to use the share he gets to pave the streets, put lights and benches on the street sides, makes wells and ponds and what not.. again for the people of the village.

    Now, for our farmer who used to get a hair cut giving 2 KGs of Rice, can’t do that today anymore. He sells his rice for 10 notes/KG to a shop keeper who pays him through the wrestler and tour guide - and the farmer pays 25 Notes to the barber to get a hair cut ‘swiping’ the credit tab issued by the wrestler in the gizmo issued by the Tour Guide. The 5 extra Notes paid goes to the Chief, Wrestler and the Guide and it happens every time somebody swipes the tab.

    All the farmer wanted was a hair cut, and the barber wanted was some rice to feed his family. Alas.., cashless society was there for sure… once upon a time. ​ By the way, the illiterate and sun dried miner still crawls up his grave digging for stuff that glitters in the dark which is taken away by suit wearing, cigar smoking merchant exchanging worn out notes to the miner. He then sells it to other suit wearing, perfuming smelling men who buy them as ornaments for their flamboyant bimbos to feel worthy so that they would love them for every piece. And we all live in peace.